എത്ര ദിവസത്തേക്കുള്ള ഇന്ധനം സ്‌റ്റോക്കുണ്ട്; രാജ്യം ലോക്ഡൗണിലേക്ക് നീങ്ങുമോ ?
രണ്ട് എല്‍പിജി ടാങ്കറുകള്‍ ഹോര്‍മുസ് കടന്ന് ഇന്ത്യയെ ലക്ഷ്യമാക്കി വരുന്നുണ്ട്. ഇത് ഈയാഴ്ച തന്നെയാണ് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ ക്ഷാമം മൂലം കോവിഡുകാലത്ത് ഉണ്ടായതിന് സമാനമായി വര്‍ക്ക് ഫ്രം ഹോം നിയന്ത്രണങ്ങള്‍ വീണ്ടും വരുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. വര്‍ക്ക് ഫ്രം ഹോമിലേക്ക് മടങ്ങണമെന്നും ഇന്ധനം പരമാവധി ലാഭിക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉച്ചസ്ഥായിയിലെത്തിക്കുകയും ചെയ്തു. സത്യത്തില്‍ ഉടന്‍ ഒരു ഇന്ധനപ്രതിസന്ധി ഇന്ത്യയെ തേടിയെത്തുമോയെന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് മറുപടി.
നിലവില്‍ 60 ദിവസത്തേക്ക് വേണ്ട ക്രൂഡോയിലും 45 ദിവസത്തേക്കുള്ള എല്‍പിജിയും ഇന്ത്യയില്‍ സ്‌റ്റോക്കുണ്ടെന്നാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വിശദീകരിച്ചത്. രണ്ട് എല്‍പിജി ടാങ്കറുകള്‍ ഹോര്‍മുസ് കടന്ന് ഇന്ത്യയെ ലക്ഷ്യമാക്കി വരുന്നുണ്ട്. ഇത് ഈയാഴ്ച തന്നെയാണ് ഇന്ത്യയിലെത്തും. അതുകൊണ്ട് ഉടനൊരു ഇന്ധനപ്രതിസന്ധി ഇന്ത്യയിലുണ്ടാവില്ല.
അതേസമയം, പെട്രോളിനും ഡീസലിനും മൂന്ന് രൂപ വര്‍ധിപ്പിക്കാന്‍ എണ്ണകമ്പനികള്‍ തീരുമാനമെടുത്തിരിക്കുകയാണ്. എന്നാല്‍ മൂന്ന് രൂപ വര്‍ധനവ് കൊണ്ട് നിലവില്‍ കമ്പനികള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നാണ് എണ്ണകമ്പനികളുമായി ബന്ധപ്പെട്ടവൃത്തങ്ങളും വിപണി വിദഗ്ധരും സൂചിപ്പിക്കുന്നത്.
പ്രതിദിനം 1000 കോടിക്ക് മുകളില്‍ എണ്ണകമ്പനികള്‍ക്ക് നഷ്ടമുണ്ടെന്ന കണക്കുകള്‍ പുറത്ത് വന്നിരുന്നു. ഒരു ലിറ്റര്‍ പെട്രോള്‍ 20 രൂപ നഷ്ടത്തിലും ഡീസല്‍ ശരാശരി 42 രൂപ നഷ്ടത്തിലുമാണ് വില്‍ക്കുന്നതെന്നാണ് പൊതുമേഖല എണ്ണകമ്പനികള്‍ വിശദീകരിച്ചിരിക്കുന്നത്. തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍ നഷ്ടത്തിന്റെ ഒരു വിഹിതം ഏറ്റെടുത്തുവെങ്കിലും അതും മതിയാവില്ലെന്നാണ് കമ്പനികള്‍ പറയുന്നത്.
ഇന്ധനവിലയുടെ നിലവിലുള്ള വര്‍ധനവ് ആദ്യഘട്ടം മാത്രമാണെന്നും വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്നും പണപ്പെരുപ്പത്തെ ഭയന്നാണ് മൂന്ന് രൂപ മാത്രം കൂട്ടിയതെന്നുമാണ് ജിയോജിത് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നത്.
ഇന്ധനവില അഞ്ച് രൂപ മുതല്‍ 30 വരെ വര്‍ധിക്കുമെന്നാണ് പല വിപണിവിദഗ്ധരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പണപ്പെരുപ്പം ഭയന്ന് തല്‍ക്കാലത്തേക്ക് വില വര്‍ധനവ് മൂന്ന് രൂപയില്‍ ഒതുക്കി വരുംനാളുകളില്‍ പെട്രോള്‍ വിലയില്‍ 20 രൂപയുടേയും ഡീസലില്‍ 30 രൂപയുടേയും വര്‍ധനവുണ്ടാവാന്‍ അധിക താമസമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.
Adjust Story Font
16

