Quantcast

പൊന്ന് വിപണിയില്‍ മാറ്റത്തിന്റെ കാറ്റ്; വായ്പകളില്‍ വര്‍ധന

MediaOne Logo

Web Desk

  • Published:

    16 Jun 2026 10:19 AM IST

പൊന്ന് വിപണിയില്‍ മാറ്റത്തിന്റെ കാറ്റ്; വായ്പകളില്‍ വര്‍ധന
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വര്‍ണവായ്പ വിപണിയില്‍ വന്‍ വര്‍ധന. 18.6 ട്രില്യണ്‍ രൂപയായാണ് സ്വര്‍ണവായ്പ വിപണി ഉയര്‍ന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 50.4 ശതമാനം വര്‍ധനയാണ് വിപണിക്കുണ്ടായത്. ഗാര്‍ഹിക വായ്പകള്‍ക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ നല്‍കിയിരിക്കുന്നത് സ്വര്‍ണപണയ വായ്പകളാണ്.

ഇന്ത്യന്‍ ജനതയുടെ ചോയ്‌സുകള്‍ മാറുന്നുവെന്നതിന്റെ സൂചനയായാണ് സാമ്പത്തികവിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നത്. മുമ്പ് ഏറ്റവും സുരക്ഷിതമായ ആസ്തിയായി വീടിനുള്ളില്‍ മാത്രം സൂക്ഷിച്ചിരുന്ന സ്വര്‍ണം ആളുകള്‍ കൂടുതലായി പുറത്തിറക്കുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നവരുണ്ട്.

സ്വര്‍ണത്തിന് വില കൂടിയതോടെയാണ് വായ്പകള്‍ക്കും ഡിമാന്‍ഡ് ഉയര്‍ന്നത്. ഇതിനൊപ്പം വ്യക്തിഗതവായ്പകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതും ജനങ്ങളെ മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം വില ഉയര്‍ന്നതോടെ പണയസ്വര്‍ണത്തിന് ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ കൂടുതല്‍ പണം നല്‍കുന്നതും ആളുകളെ സ്വര്‍ണവായ്പയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

2022 മാര്‍ച്ചിന് ശേഷം നാലിരട്ടി വര്‍ധനയാണ് സ്വര്‍ണവായ്പക്കുണ്ടായതെന്നാണ് സിബിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യുദ്ധാനന്തരം സ്വര്‍ണവില ഉയരാനുള്ള സാധ്യതയാണ് കാണുന്നത്. അതിനാല്‍ വായ്പകള്‍ ഇനിയും വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത.

TAGS :

Next Story