2025ൽ സ്ത്രീകളുടെ ശമ്പളത്തിൽ വൻ കുതിപ്പ്: പുരുഷന്മാരേക്കാൾ വേഗത്തിൽ വരുമാനം വർധിക്കുന്നതായി റിപ്പോർട്ട്
പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരമുള്ള കണക്കാണ് കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ടത്

- Updated:
2026-03-29 11:27:04.0
ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകളുടെ തൊഴിലിലും വരുമാന അസമത്വത്തിലും വർദ്ധവ് ഉണ്ടായെങ്കിലും പുരുഷന്മാരേക്കാൾ വളരെ കുറച്ച് മാത്രമെ ഇപ്പോഴും സമ്പാദിക്കുന്നുള്ളുവെന്ന് കണക്കുകൾ.
സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (PLFS) പ്രകാരമുള്ള റിപ്പോർട്ടിലാണ് കണക്കുകളുള്ളത്. 2024 നെ അപേക്ഷിച്ച് 2025 ൽ ശമ്പളമുള്ള ജോലി, സ്വയം തൊഴിൽ, താല്കാലിക ജോലി എന്നീ മൂന്ന് വിഭാഗങ്ങളിലും സ്ത്രീകളുടെ വരുമാനത്തിൽ വർധനവുണ്ടായിട്ടുണ്ട്.
സ്ഥിര ശമ്പളമുള്ള ജോലിയിൽ സ്ത്രീകളുടെ വരുമാനം 7.2% വർധിച്ചു. ഇതിൽ പുരുഷന്മാരുടെത് 5.8% മാണ്. സ്വയം തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് 8.8% വളർച്ചയുണ്ടായി (പുരുഷന്മാർ 8%). താൽക്കാലിക ജോലിയുടെ മേഖലയിൽ സ്ത്രീകളുടെ വരുമാനം 5.4% ലേക്കെത്തിയപ്പോൾ പുരുഷന്മാരുടേത് 0.2% ഇടിയുകയാണ് ചെയ്തത്.
വളർച്ചാനിരക്കിൽ ഉയർച്ചയുണ്ടെങ്കിലും വരുമാനത്തിൽ വലിയ അന്തരമാണ് നിലവിൽ. വേതനം വർദ്ധിക്കുന്നതിൽ വേഗതയിൽ സ്ത്രീകൾ മുന്നിലാണെങ്കിലും, വരുമാനത്തിൽ പുരുഷന്മാരേക്കാൾ വളരെ പിന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പുരുഷന്മാർക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ 76% മാത്രമേ സ്ത്രീകൾക്ക് ഇന്നും ലഭിക്കുന്നുള്ളൂ.
താൽക്കാലിക ജോലികളുടെ മേഖലയിൽ പുരുഷന്മാർ വാങ്ങുന്ന കൂലിയുടെ 69% ആണ് സ്ത്രീകൾക്ക് ലഭിക്കുന്നത്. സ്വയം തൊഴിൽ മേഖലയിലെ അവസ്ഥ ദയനീയമാണ്. പുരുഷന്മാർ സമ്പാദിക്കുന്നതിന്റെ വെറും 36% മാത്രമാണ് സ്ത്രീകൾക്ക് ലഭിക്കുന്നതെന്ന് കണക്കുകൾ പറയുന്നു.
15-29 വയസ്സ് പ്രായമുള്ള യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 2025 ൽ മുൻ വർഷത്തെ 10.3% ൽ നിന്ന് 9.9% ആയി കുറഞ്ഞു. എന്നാൽ സ്ത്രീകളുടെ തൊഴിലില്ലായ്മ 11.1% ൽ നിന്ന് 11.3% ആയി ഉയർന്നുവെന്നും കണക്കുകൾ പറയുന്നു.
Adjust Story Font
16
