ഗായത്രി മന്ത്രം ജപിച്ചാൽ കോവിഡ് മാറുമോ? പഠനം നടത്താന്‍ എയിംസ്
കേന്ദ്ര സർക്കാറിന്‍റെ ഡിപ്പാർട്‌മെന്‍റ് ഓഫ് സയൻസ് ആന്‍ഡ് ടെക്‌നോളജിയാണ് ഈ പഠനം സ്‌പോൺസർ ചെയ്തിരിക്കുന്നത്.

ഗായത്രി മന്ത്രം ജപിച്ചാൽ കോവിഡ് മാറുമോ? പുതിയ പഠനത്തിനൊരുങ്ങുകയാണ് ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.
ഗായത്രി മന്ത്രം കൂടാതെ പ്രാണായാമവും കോവിഡ് രോഗികളിൽ ഫലം ചെയ്യുമോ എന്നും പരിശോധിക്കുന്നുണ്ട്. 20 കോവിഡ് രോഗികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തുന്നത്. പത്ത് രോഗികൾക്ക് നിലവിലെ ചികിത്സ കൂടാതെ ഗായത്രിമന്ത്രം ജപിച്ചു നൽകുകയും ഒരു മണിക്കൂർ പ്രാണായാമ പരിശീലനം നടത്തുകയും ചെയ്യും. ബാക്കിയുള്ള പത്തു രോഗികൾക്ക് സാധാരണ രീതിയിലുള്ള ചികിത്സ മാത്രമായിരിക്കും നൽകുക. 14 ദിവസമാണ് നിരീക്ഷണ കാലാവധി.
പഠനത്തിന് മുമ്പ് 20 രോഗികളുടേയും ശരീരത്തിലെയും സി-റിയാക്ടീവ് പ്രോട്ടീൻ രേഖപ്പെടുത്തി വയ്ക്കും. 14 ദിവസം കഴിഞ്ഞ് വീണ്ടും രോഗികളെ പരിശോധനയ്ക്ക് വിധേയമാക്കുകയും ഗായത്രി മന്ത്രം ജപിച്ചവർക്ക് മറ്റുള്ളവരേക്കാൾ എന്തെങ്കിലും പുരോഗതിയുണ്ടോയെന്ന് പരിശോധിക്കും.
കേന്ദ്ര സർക്കാറിന്‍റെ ഡിപ്പാർട്‌മെന്‍റ് ഓഫ് സയൻസ് ആന്‍ഡ് ടെക്‌നോളജിയാണ് ഈ പഠനം സ്‌പോൺസർ ചെയ്തിരിക്കുന്നത്.
അതേസമയം, ഈ പഠനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിടാൻ എയ്ംസ് ഋഷികേശ് പൾമൊനാറി മെഡിസിൻ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായ ഡോ. രുചി ദുആ തയാറായില്ല.
'പഠനം പൂർത്തിയായതിന്‍റെ ശേഷം മാത്രം അത് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളൂ,'' ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ക്ലിനിക്കൽ ട്രയൽ ഹിസ്റ്ററി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗികളിൽ ഗായത്രി മന്ത്രവും, പ്രാണയാമയും ഫലം ചെയ്യുമോ എന്ന പരീക്ഷണമാണ് നടക്കുന്നത്. ഫെബ്രുവരി അഞ്ചിനാണ് ഇത്തരം ഒരു പഠനം നടക്കുന്നുവെന്ന് സർക്കാർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തത്.
ഈ വിഷയത്തിൽ ആശുപത്രി നൽകിയ വിശദീകരണം ഇങ്ങനെയാണ് കോവിഡ് എന്ന മാരക രോഗം പ്രധനമായും ശ്വസനപ്രകിയെയാണ് ബാധിക്കുക. ഹിന്ദുക്കൾക്കിടെ ഏറ്റവും പ്രചാരത്തിലുള്ള രീതിയാണ് ഗായത്രി മന്ത്രം ജപിക്കുക എന്നത്.
ഈ സാഹചര്യത്തിൽ ഗായത്രി മന്ത്രം ജപിച്ചാൽ ലോകത്തെ ഈ മാരാവ്യാധിയിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കുമോ ഇല്ലെയോ എന്ന് കണ്ടെത്തൽ വളരെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും പഠനത്തിന്റെ കൂടുതൽ വിവരങ്ങൾ അടുത്തുതന്നെ പുറത്തുവിടുമെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
Adjust Story Font
16

