Quantcast

രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണമെന്ന് കേന്ദ്രമന്ത്രി

എന്നാൽ തന്റെ ആവശ്യം ജാതീയത വളർത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും കേന്ദ്രമന്ത്രി രാംദാസ് അതാവലെ പറഞ്ഞു

MediaOne Logo

  • Published:

    21 Feb 2021 4:24 PM IST

രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണമെന്ന് കേന്ദ്രമന്ത്രി
X

രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. എന്നാൽ തന്റെ ആവശ്യം ജാതീയത വളർത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ വിക്രംഗഡിൽ ആദിവാസി വിഭാഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റുള്ള സംവരണങ്ങളെ ബാധിക്കാതെ മഹാരാഷ്ട്ര മറാത്താ വിഭാഗത്തിനും സംവരണം വേണമെന്നും കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാംദാസ് അതാവലെ ആവശ്യപ്പെട്ടു. 2018 ൽ മഹാരാഷ്ട്ര നിയമസഭാ പാസ്സാക്കിയ മറാത്താ സംവരണം നൽകുന്ന നിയമം നടപ്പാക്കുന്നത് കഴിഞ്ഞ വർഷം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ''അടുത്ത സെൻസസിൽ വിവിധ ജാതികളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തണം, അതുവഴി മൊത്തം ജനസംഖ്യയിൽ അവർ എവിടെ നിൽക്കുന്നുവെന്ന് ആളുകൾക്ക് അറിയാൻ സാധിക്കും. ജാതീയത വളർത്തുകയല്ല ഇതിന്‍റെ ലക്ഷ്യം" -റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) അധ്യക്ഷൻ വ്യക്തമാക്കി.

വരുമാന മാർഗമില്ലാത്തവർക്ക് അവരുടെ ഉപജീവനമാർഗം സാധ്യമാക്കുന്നതിനായി അഞ്ച് ഏക്കർ ഭൂമി നൽകണമെന്ന്​ ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും ആസ്ഥാനത്ത് ഈ മാസം 25 ന് തന്‍റെ പാർട്ടി അഖിലേന്ത്യാ പ്രക്ഷോഭം നടത്തുമെന്നും അത്തേവാല കൂട്ടിച്ചേർത്തു.

TAGS :

Next Story