Quantcast

'കര്‍ഷകരെയും കാർഷിക മേഖലയെയും സുഹൃത്തുക്കളായ അംബാനിക്കും അദാനിക്കും വില്‍ക്കുകയാണ് ഈ സര്‍ക്കാര്‍' പ്രശാന്ത് ഭൂഷണ്‍

ദാരുണമായ സംഭവമാണ് നടന്നതെന്നും കേന്ദ്രസർക്കാറാണ്​ ദുരന്തത്തിന്‍റെ ഉത്തരവാദിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

MediaOne Logo

  • Published:

    3 Jan 2021 5:44 AM GMT

കര്‍ഷകരെയും കാർഷിക മേഖലയെയും സുഹൃത്തുക്കളായ അംബാനിക്കും അദാനിക്കും വില്‍ക്കുകയാണ് ഈ സര്‍ക്കാര്‍ പ്രശാന്ത് ഭൂഷണ്‍
X

ഡൽഹിയിലെ അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിനിടെ കർഷകൻ ആത്മഹത്യ ചെയ്​ത സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. ദാരുണമായ സംഭവമാണ് നടന്നതെന്നും കേന്ദ്രസർക്കാറാണ്​ ദുരന്തത്തിന്‍റെ ഉത്തരവാദിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

'വളരെ ദാരുണമായ സംഭവമാണ് നടന്നത്, മനസാക്ഷി ഇല്ലാത്ത ഈ സർക്കാർ കർഷകരെയും കാർഷിക മേഖലയെയും സുഹൃത്തുക്കളായ അംബാനിക്കും അദാനിക്കും വില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. സമരം ചെയ്യുന്ന കർഷകരെ ഖാലിസ്ഥാനികളെന്നും വിളിക്കുന്നു. ഈ ദുരന്തത്തിന്‍റെ പൂർണ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്​' - കിസാൻ ഏക്​ത മോർച്ചയുടെ ട്വിറ്റർ പോസ്റ്റ്​ ഷെയർ ചെയ്​തുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണിന്‍റെ പ്രതികരണം.

ഉത്തർപ്രദേശിലെ ബിലാസ്​പൂരിൽനിന്നുള്ള കര്‍ഷകന്‍ ശനിയാഴ്ചയാണ് കർഷക പ്രക്ഷോഭത്തിനിടെ ആത്മഹത്യ ചെയ്യുന്നത്​. കശ്​മീർ സിങ്​ ലാദിയെന്ന കർഷകനെയാണ്​ കുളിമുറിയിൽ നിന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്​. കേന്ദ്രസർക്കാറുമായി നടന്ന ചർച്ചകൾ പരാജയപ്പെട്ടതില്‍​ ഇദ്ദേഹത്തിന് കടുത്ത മാനസിക വിഷമമുണ്ടായിരുന്നു.

മരണത്തിന്​ ഉത്തരവാദി കേന്ദ്രസർക്കാറെന്ന കുറിപ്പും ലാദിയുടെ സമീപത്ത്​ നിന്നും ക​ണ്ടെത്തുകയും ചെയ്​തു. കഴിഞ്ഞ നാളുകളിൽ കടുത്ത തണുപ്പിലും ഞങ്ങൾ സമരം ചെയ്യുകയാണ്​. പക്ഷേ ഞങ്ങളെ കേൾക്കാൻ കേന്ദ്രം തയാറാകുന്നില്ല. എന്‍റെ മരണം ഇതിനൊരു പരിഹാരമാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ലാദിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.

TAGS :

Next Story