ഗല്‍വാൻ സംഘർഷ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന
സംഘര്‍ഷമുണ്ടായി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചത്

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. കഴിഞ്ഞ ജൂണിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ചൈനീസ് മാധ്യമമായ ഷെയ്ൻ ഷിവേയിൽ പ്രത്യക്ഷപ്പെട്ടത്. ഗൽവാൻ ഏറ്റുമുട്ടലിൽ 5 സൈനികർ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി ചൈന സമ്മതിച്ചതിനു പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. സംഘര്‍ഷമുണ്ടായി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
On-site video of last June’s #GalwanValley skirmish released.
— Shen Shiwei沈诗伟 (@shen_shiwei) February 19, 2021
It shows how did #India’s border troops gradually trespass into Chinese side. #ChinaIndiaFaceoff pic.twitter.com/3o1eHwrIB2
ജൂൺ പതിനഞ്ചിന് ഗൽവാനിൽ ചൈനീസ് കടന്നുകയറ്റം തടഞ്ഞ് വീരമൃത്യു വരിച്ചത് ഇരുപത് ഇന്ത്യൻ സൈനികരായിരുന്നു. കേണൽ സന്തോഷ് ബാബു ഉൾപ്പടെയുള്ള ഇന്ത്യൻ സൈനികർ ചൈനീസ് സേനയെ ധീരമായി നേരിട്ടാണ് രാജ്യത്തിനായി ജീവൻ നൽകിയത്. ചൈനീസ് ഭാഗത്ത് നിരവധി പേർ മരിച്ചിട്ടുണ്ടാകുമെന്ന് റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ റിപ്പോർട്ടുകൾ വന്നു. നേരത്തെ ചൈനീസ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം തള്ളിയെങ്കിലും ഇതാദ്യമായി ചൈന മരണം സ്ഥീരീകരിക്കുകയാണ്.
കൊല്ലപ്പെട്ട സൈനികരെ മരണാനന്തര ബഹുമതികള്‍ നല്‍കി പ്രസിഡന്‍റ് ഷി ചിന്‍പിങ് അധ്യക്ഷനായ ചൈനീസ് മിലിട്ടറി കമ്മിഷന്‍ ആദരിച്ചതായി ചൈനീസ് സൈന്യത്തിന്‍റെ ഔദ്യോഗിക മാധ്യമമായ പിഎല്‍എ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോർട്ടിൽ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങളുമുണ്ട്.
Adjust Story Font
16

