Quantcast

ബംഗാളിൽ താരങ്ങളെ വലവീശി ബിജെപിയും തൃണമൂലും; വോട്ടാകുമോ?

വ്യാഴാഴ്ച നടി പായൽ സർക്കാർ ബിജെപിയിൽ ചേർന്നു

MediaOne Logo

  • Published:

    25 Feb 2021 1:32 PM IST

ബംഗാളിൽ താരങ്ങളെ വലവീശി ബിജെപിയും തൃണമൂലും; വോട്ടാകുമോ?
X

കൊൽക്കത്ത: ഏതുവിധേനയും അധികാരം പിടിക്കാൻ ബിജെപിയും നിലനിർത്താൻ തൃണമൂൽ കോൺഗ്രസും കച്ചകെട്ടിയിറങ്ങിയതോടെ ബംഗാളിൽ പോര് കടുക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമാ താരങ്ങളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് ഇരുകക്ഷികളും. വ്യാഴാഴ്ച നടി പായൽ സർക്കാർ ബിജെപിയിൽ ചേർന്നു.

ബിജെപിയിൽ ചേരുന്ന പായൽ സർക്കാർ

ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു പാർട്ടി പ്രവേശം. നടൻ യഷ് ദാസ് ഗുപ്തയും ക്രിക്കറ്റർ അശോക് ദിൻഡയും ബുധനാഴ്ച ബിജെപിയിൽ അംഗത്വമെടുത്തിരുന്നു.

ബുധനാഴ്ച തന്നെ ക്രിക്കറ്റർ മനോജ് തിവാരി, സിനിമാ താരങ്ങളായ രാജ് ചക്രബർത്തി, കഞ്ചൻ മല്ലിക്, സയോനി ഘോഷ് എന്നിവർ തൃണമൂലിലും അംഗത്വമെടുത്തു. മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശം.

അതിനിടെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെയും റാലികള്‍ക്ക് കൊല്‍ക്കത്ത പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.

TAGS :

Next Story