Quantcast

വയനാട്ടിലെ രാഹുൽ അല്ല, ബേഗുസാരായിലെ കനയ്യ 

കനയ്യയോട്​ ഇത്രയും സ്നേഹമാണ്​ സി.പി.ഐ കേന്ദ്ര നേതൃത്വത്തിന്​ എങ്കിൽ ബേഗുസാരായ്​ പോലെ മുസ്​ലിം വോട്ടർമാർ ജയം നിർണയിക്കുന്ന വയനാട്​ അദ്ദേഹത്തിന്​ നൽകിയാൽ മതിയായിരുന്നില്ലേ?

MediaOne Logo

ഹസനുൽ ബന്ന

  • Published:

    25 March 2019 12:06 PM IST

വയനാട്ടിലെ രാഹുൽ അല്ല, ബേഗുസാരായിലെ കനയ്യ 
X

സി.പി.ഐ സ്ഥാനാർഥിയുള്ള വയനാട്ടിൽ രാഹുൽ ഗാന്ധി മൽസരിക്കുന്നുവെന്ന വാർത്തകൾ കേരളത്തിലെ കോൺഗ്രസ്
നേതാക്കൾ പുറത്തുവിട്ടത് അന്തരീക്ഷത്തിലുണ്ടാക്കിയ വിവാദം തുടരുമ്പോഴാണ് കമ്യൂണിസ്റ്റുകൾക്ക് ജയസാധ്യതയില്ലാത്ത, എന്നാൽ ബി.ജെ.പിക്ക് സാധ്യതയുള്ള ബിഹാറിലെ ബേഗുസാരായ് മണ്ഡലത്തിൽ കനയ്യകുമാർ എന്ന തങ്ങളുടെ ഏറ്റവും താരമൂല്യമുള്ള ദേശീയ നേതാവിനെ സി.പി.ഐ സ്ഥാനാർഥിയായി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ 4,28,227 (39.72%) വോട്ടുകൾ നേടിയ ബി.ജെ.പി സ്ഥാനാർഥി ഡോ.ഭോല സിംഗ് 3,69,892 (34.31%) വോട്ട് നേടിയ ആർ.ജെ.ഡിയുടെ തൻവീർ ഹസനെ അര ലക്ഷത്തിപ്പരം വോട്ടിന്
തോൽപിച്ച മണ്ഡലമാണിത്. അന്നുമുണ്ടായിരുന്നു അവിടെ ഒരു സി.പി.
ഐ സ്ഥാനാർഥി രാജേന്ദ്ര പ്രസാദ് സിംഗ്. അദ്ദേഹം പിടിച്ചത് 1,92,639 (17.87%) വോട്ടുകൾ. അത്രയും വോട്ട് ആർ.ജെ.ഡി സ്ഥാനാർഥിക്ക്
ലഭിച്ചിരുന്നുവെങ്കിൽ ബി.ജൈ.പി സ്ഥാനാർഥി ഒന്നര ലക്ഷത്തിൽപ്പരം വോട്ടിന് തോറ്റേനെ.

വയനാടിനെ പോലെ മുസ്ലിം വോട്ടർമാർ ജയപരാജയങ്ങൾ തീരുമാനിക്കുന്ന ബേഗുസാരായ് മണ്ഡലത്തിൽ മോദി തരംഗത്തിലും 34.31% വോട്ടുപിടിച്ച ലാലുവിന്റെ പാർട്ടി ഇത്തവണ ഒരു മുസ്ലിം സ്ഥാനാർഥിയെ നിർത്തി മണ്ഡലം പിടിക്കാൻ നോക്കുമ്പോഴാണ്
17.87% വോട്ടുള്ള സി.പി.ഐ ആ സീറ്റ് തങ്ങളുടെ താരസ്ഥാനാർഥി കനയ്യകുമാറിനായി വിട്ടു തരണമെന്ന് ആവശ്യപ്പെട്ടത്. വർഗീയ വിഷം തുപ്പുന്ന കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ആണ് ഇക്കുറി ബി.ജെ.പി സ്ഥാനാർഥി. ഭൂമിഹാർ ബ്രാഹ്മണനായ ഗിരിരാജിനെതിരെ ഈ മണ്ഡലത്തിൽ ഒരു മുസ്ലിം സ്ഥാനാർഥിക്കാണ് ജയസാധ്യത എന്ന് കണ്ടാണ് കഴിഞ്ഞ തവണത്തെ സ്ഥാനാർഥിയായ തൻവീർ ഹസനെ തന്നെ മൽസരിപ്പിക്കാൻ ആർ.ജെ.ഡി തീരുമാനിച്ചത്. മഹാസഖ്യത്തിലെ സീറ്റ് ധാരണ പ്രകാരം ബേഗുസാരായ് ആ ർ.ജെ.ഡിക്കാണ് . യാദവ-മുസ്ലിം വോട്ടുബാങ്കിനെ ആശ്രയിക്കുന്ന ലാലുവിന്റെ പാർട്ടി ബി.ജെ.പിയെ പോലെ സി.പി.ഐയുടെ സ്ഥാനാർഥിയും ഭൂമിഹാർ ബ്രാഹ്മണനാണെന്നും അതിനാൽ ജയസാധ്യതയില്ലെന്നും വ്യക്തമാക്കിയാണ് മുസ്ലിം സ്ഥാനാർഥിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.

കനയ്യയോട് ഇത്രയും സ്നേഹമാണ് സി.പി.ഐ കേന്ദ്ര നേതൃത്വത്തിന്
എങ്കിൽ ബേഗുസാരായ് പോലെ മുസ്ലിം വോട്ടർമാർ ജയം നിർണയിക്കുന്ന വയനാട് അദ്ദേഹത്തിന് നൽകിയാൽ മതിയായിരുന്നില്ലേ? കനയ്യ
യുടെ കൂട്ടുകാരനെന്ന കാരണം കൊണ്ട് മാത്രം ഒരു ജെ.എൻ.യുക്കാരനെ നിയമസഭയിലെത്തിച്ച സംസ്ഥാനമാണല്ലോ കേരളം. ജയിക്കാൻ കഴിയാത്ത ബേഗുസാരായ് മണ്ഡലം തങ്ങളുടെ സ്ഥാനാർഥിക്ക്
വിട്ടുതരാത്ത മഹാസഖ്യത്തോടുള്ള കലിപ്പ് ബി.ജെ.പിയുടെ തീപ്പൊരി ഗിരിരാജിനെ ലോക്സഭയിലേക്ക് എത്തിച്ച് തീർക്കാണോ സി.പി.ഐ തങ്ങളുടെ തീപ്പൊരി കനയ്യയെ ഈ മണ്ഡലത്തിലിറക്കിയിരിക്കുന്നത്
? 20 ശതമാനം വോട്ട് തികച്ചില്ലാത്ത തങ്ങൾക്ക് 35 ശതമാനം വോട്ടുള്ള മഹാസഖ്യം അവരുടെ സ്ഥാനാർഥിയെ പിൻവലിച്ച ശേഷമുള്ള ഫാസിസ്റ്റ്
വിരുദ്ധ പോരാട്ടം മതിയെന്ന് തീരുമാനിച്ചിട്ടാണോ?

കോൺഗ്രസിന് സ്വന്തം നേതാവിനെ ജയിപ്പിക്കാൻ കഴിയുന്ന വയനാട്ടി
ൽ രാഹുൽ ഗാന്ധി കാണിക്കണമെന്ന് പറയുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ രാഷ്ട്രീയം ബേഗുസാരായിൽ ജയിക്കാൻ വോട്ടില്ലാത്ത കനയ്യ കുമാറിന്റെ കാര്യത്തിൽ സി.പി.ഐ കേന്ദ്ര നേതൃത്വം കാണിക്കാത്തത് എന്തുകൊണ്ടാണ്?

TAGS :

Next Story