Quantcast

ഭയം അഡ്മിന്‍ ഒണ്‍ലിയാക്കിയവര്‍ എന്ത് പ്രതിഷേധമാണ് ഉയര്‍ത്തുക?

മനുഷ്യരെ പച്ചക്ക്‌ അടിച്ച്‌ കൊന്ന് വീഡിയോ ഷൂട്ട്‌ ചെയ്തവർക്ക്‌ വീര ചക്രം കൊടുത്ത്‌ ആനയിക്കപ്പെടുന്ന കാലമാണിത്‌. നീതി ചവിട്ടിക്കൂട്ടി കൊട്ടയിലെറിയുന്ന നേരമാണിത്‌.

MediaOne Logo

  • Published:

    14 Nov 2019 10:07 AM IST

ഭയം അഡ്മിന്‍ ഒണ്‍ലിയാക്കിയവര്‍ എന്ത് പ്രതിഷേധമാണ് ഉയര്‍ത്തുക?
X

"എന്റെ ജന്മമാണ്‌ എന്റെ കുറ്റം"

2016 ജനുവരി 17 ന്‌ സ്വന്തം ജീവിതം അവസാനിപ്പിക്കുമ്പോൾ രോഹിത്‌ വെമുല കുറിച്ച്‌ വച്ചത്‌ ഈ വാക്കുകളായിരുന്നു. മൂന്നര വർഷത്തിന്‌ ശേഷം ഫാത്തിമ ലത്തീഫ്‌ എന്ന ഐ.ഐ.ടി വിദ്യാർത്ഥിനി തന്റെ ആത്മഹത്യാകുറിപ്പിലെഴുതിയിരിക്കുന്നു, എന്റെ പേരു തന്നെ പ്രശ്നമാണ്‌ വാപ്പിച്ചാ. നിങ്ങളോർക്കണം, ദക്ഷിണേന്ത്യയിലെ, മദ്രാസിലെ ,ഒരു കാമ്പസിനകത്ത്‌ പോലും ഇതാണ്‌ ജീവിതമെങ്കിൽ ഉത്തരേന്ത്യൻ കാമ്പസുകളിലെ ജാതിവെറിയിൽ എങ്ങിനെയാകും ഇനി കുട്ടികൾ പിടിച്ച്‌ നിൽക്കുക?

രോഹിത്‌ വെമുലക്ക്‌ വേണ്ടി ഉയർന്ന പ്രതിഷേധങ്ങൾ പോലും ഇനി ഉയരില്ല. ഭയം അഡ്മിൻ ഓൺലികളാക്കിയ മനുഷ്യരിൽ നിന്ന് എന്ത്‌ പ്രതിഷേധ സ്വരമാണ്‌ പ്രതീക്ഷിക്കാനാവുക?

രോഹിത്‌ വെമുലക്ക്‌ വേണ്ടി ഉയർന്ന പ്രതിഷേധങ്ങൾ പോലും ഇനി ഉയരില്ല. ഭയം അഡ്മിൻ ഓൺലികളാക്കിയ മനുഷ്യരിൽ നിന്ന് എന്ത്‌ പ്രതിഷേധ സ്വരമാണ്‌ പ്രതീക്ഷിക്കാനാവുക? മനുഷ്യരെ പച്ചക്ക്‌ അടിച്ച്‌ കൊന്ന് വീഡിയോ ഷൂട്ട്‌ ചെയ്തവർക്ക്‌ വീര ചക്രം കൊടുത്ത്‌ ആനയിക്കപ്പെടുന്ന കാലമാണിത്‌. നീതി ചവിട്ടിക്കൂട്ടി കൊട്ടയിലെറിയുന്ന നേരമാണിത്‌. തിളച്ച്‌ മറിയേണ്ട തെരുവുകളിൽ മഞ്ഞ്‌ മലകളാണുള്ളത്‌. ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ പോലെ കുട്ടികൾ ഇനിയും ആത്മഹത്യാ കുറിപ്പുകൾ എഴുതുന്നത്‌ തടയേണ്ടേ?പുതപ്പിനുള്ളിൽ നിന്ന് ഇനി ഞെട്ടിയുണരുക എന്ത്‌ കേൾക്കുമ്പോഴാണ്‌?

നാട്ടിൽ ഇനി പ്രതിഷേധങ്ങളുയർത്താനുള്ള ചങ്കുറപ്പ്‌ ആർക്കാണുള്ളത്‌?ഇത്‌ ആൾക്കൂട്ട കൊലപാതകങ്ങളുടെ കാമ്പസ്‌ വേർഷനാണ്‌. ജനാധിപത്യം ഊർദ്ധശ്വാസം വലിക്കുന്ന ഈ ഘട്ടത്തിൽ മനുഷ്യത്വമുള്ളവർ ഒന്നിച്ചിറങ്ങിയില്ലെങ്കിൽ നമുക്ക്‌ അനുശോചനം രേഖപ്പെടുത്താൻ പോലും ആരും ബാക്കിയുണ്ടാവില്ല.

Next Story