എയർ ഇന്ത്യക്ക് യഥാർഥത്തിൽ എന്താണ് വേണ്ടത് ?
എയർ ഇന്ത്യയുടെ കടം ഇനിയും വർധിക്കും. എയർ ഇന്ത്യയുടെ ഇപ്പോഴത്തെ കടബാധ്യത 7.5 ബില്യൻ ഡോളറാണ്.

ഒരുപാട് പേർ എന്നോട് ചോദിച്ച ചോദ്യം ആണ്, എന്തുകൊണ്ട് എയർ ഇന്ത്യ വിൽക്കാൻ കഴിയുന്നില്ല ? മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ റിപ്പോർട്ട് മുഴുവനും വിശകലനം ചെയ്തപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി.
1] അടുത്ത രണ്ടു സാമ്പത്തിക വർഷങ്ങളിൽ എയർ ഇന്ത്യക്ക് മൊത്തം 1.5-2.0 ബില്യൺ ഡോളര്‍ നഷ്ടമാകും. അതായത്, 2019, 2020 സാമ്പത്തിക വര്‍ഷങ്ങളില്‍.
2] എയർ ഇന്ത്യയുടെ കടം ഇനിയും വർധിക്കും. എയർ ഇന്ത്യയുടെ ഇപ്പോഴത്തെ കടബാധ്യത 7.5 ബില്യൻ ഡോളറാണ്.
3] എയർ ഇന്ത്യയുടെ ആഭ്യന്തര വിപണിയുടെ പങ്ക് 10% ഇനിയും കുറയും.
എയര്‍ ഇന്ത്യയുടെ ഓഹരി വിൽപന നടത്തുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോൾ ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ അതിനു ഉത്തരം ലഭിച്ചത്, അത് കേന്ദ്ര സര്‍ക്കാരിന്റെ ഒരു തമാശ മാത്രം ആയിരുന്നു എന്നറിഞ്ഞപ്പോഴാണ്.

ആസ്‌ട്രേലിയയുടെ ദേശീയ വിമാന കമ്പനിയായ ക്വന്‍റാസ് മോഡൽ നവീകരണ പദ്ധതിയാണ് എയർ ഇന്ത്യയെ പോലെയുള്ള വിമാന കമ്പനികള്‍ക്ക് ഇപ്പോൾ അത്യാവശ്യം. ക്വന്‍റാസ് സി.ഇ.ഒ അലൻ ജോയ്‌സിനെ പോലെയുള്ള പ്രതിഭാധനരായ തന്ത്രശാലികളാണ് ഇപ്പോൾ എയർ ഇന്ത്യക്ക് ഇല്ലാത്തതും.
Turnaround/Transformation program : ആദ്യം ക്രിസ്റ്റോഫ് മുള്ളർ, മിത്തുൽ ചാന്ദ്‌ലിയ പോലെയുള്ള പ്രൊഫഷണൽ സ്ട്രാറ്റജിക് ഫിനാൻഷ്യൽ സ്പെഷ്യലിസ്റ്റിനെ സി.ഇ.ഒ ആയി നിയമിക്കുക.

1. നഷ്ടത്തിലുള്ള എയർ ഇന്ത്യ ഇന്റർനാഷണൽ ഓപ്പറേഷൻസ് (ലോസ് മേക്കിങ് സെക്ടറിൽ), കോഡ് ഷെയർ എഗ്രിമെന്റ് നടപ്പിലാക്കുക. അതല്ലെങ്കിൽ, Star Alliance Carriers'നു പുറംപണി കരാര്‍ നല്‍കുക. കൂടാതെ ആഭ്യന്തര വിപണിയില്‍ ശക്തമായ പ്രകടനം കാഴ്ചവെക്കുക. ഇതോടെ ആഭ്യന്തര വിപണിയിലെ പ്രതാപം തിരിച്ചുപിടിക്കാൻ കഴിയും.
2. ബോയിങ് & എയര്‍ബസ് മാനേജ്‌മെന്റ് പ്രോഗ്രാം ശക്തിപ്പെടുത്തുക. പഴയ മോഡലുകളായ എയര്‍ബസ് A320, A330, A340, ബോയിങ് 747, 777 എന്നിവയെ നിലത്തിറക്കുക. അന്താരാഷ്ട്ര വിപണിയിലെ അത്യാധുനിക മോഡലുകളായ 787-9 , 737max, A320neo, A330NEO & A380 വിമാനങ്ങള്‍ മാത്രമാക്കി സര്‍വീസ് നടത്തുക.

3. സേവന നിലവരം ഉയര്‍ത്തേണ്ടത് മറ്റുള്ള വിമാന കമ്പനികളെക്കാള്‍ എയർ ഇന്ത്യക്ക് അത്യാവശ്യം ആണ്. ഇത് തന്നെ ആയിരിക്കും മറ്റുള്ള രാജ്യാന്തര വിമാന കമ്പനികളും ഉറ്റുനോക്കുക. ഡെഡിക്കേറ്റഡ് ഇൻഡിപെൻഡന്റ് സർവീസ് മോഡൽ ആണ് അമേരിക്കയിലെ Jetblue പോലെയുള്ള വിമാന കമ്പനികൾ നിലനിര്‍ത്തിപ്പോകുന്നത്.
ഈ മൂന്ന് പദ്ധതികള്‍ക്ക് പുറമേ, എയർ ഇന്ത്യ ബിസിനസ് മോഡൽ തന്നെ റെപ്പോസിഷൻ ചെയ്യേണ്ടി വരും. കൂടാതെ എഞ്ചിനീയറിങ് ഡിവിഷൻ, സ്റ്റാഫ്, ഗ്രൗണ്ട് ഹാൻഡ്ലിങ്, കാറ്ററിങ് എന്നിവ പരമാവധി പുറംപണി കരാറുകളായി ചെയ്യേണ്ടിവരും. എന്നാൽ മാത്രമേ ഇനി എയർ ഇന്ത്യ പോലെ ഉള്ള ഒരു വിമാന കമ്പനിക്ക് തിരിച്ചുവരവിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയൂ.
Adjust Story Font
16

