ആഫ്രിക്കയിലെ ക്രിസ്ത്യൻ കുരുതികളും ടിപ്പു സുൽത്താനും
നാസി വംശഹത്യയേക്കാള്‍ ക്രൂരവും പൈശാചികവുമായിരുന്നു ഈ കൂട്ടക്കൊല. ഹിരോഷിമയിലെ മരണസംഖ്യയുടെ എത്രയോ ഇരട്ടി പേര്‍ കൊല്ലപ്പെട്ടു.

ഫാദർ ജോസഫ് പുത്തൻപുരക്കലിന്റെ ടിപ്പു പ്രഭാഷണം വിവാദമായതിനെ തുടർന്ന് വിചിത്രമായ വിശദീകരണങ്ങളുമായാണ് അദ്ദേഹം രംഗത്ത് വന്നത്. അതിലൊന്ന്, നൈജീരിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന കൃസ്ത്യൻ കുരുതികളുടെ പശ്ചാത്തലത്തിൽ താൻ പറഞ്ഞു പോയ കാര്യങ്ങളാണ് പ്രഭാഷണത്തിലുളളത് എന്നാണ്. ഈ പശ്ചാത്തലത്തിൽ, ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ നടന്ന, ലോകം അധികമൊന്നും ചർച്ച ചെയ്തിട്ടില്ലാത്ത അതിക്രൂരമായ ഒരു കൃസ്ത്യൻ കുരുതിയെ കുറിച്ച് അന്വേഷിക്കുകയാണ് ഈ ലേഖനം.
റുവാണ്ടന്‍ കൂട്ടക്കൊല
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രാജ്യമാണ് റുവാണ്ട.1994ല്‍ നടന്ന റുവാണ്ടന്‍ കൂട്ടക്കൊല ലോകത്ത് അര്‍ഹിക്കും വിധം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നൂറുദിവസത്തിനുള്ളില്‍ 10 ലക്ഷത്തോളം ക്രിസ്ത്യാനികളാണ് റുവാണ്ടൻ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ടത്.
നാസി വംശഹത്യയേക്കാള്‍ ക്രൂരവും പൈശാചികവുമായിരുന്നു ഈ കൂട്ടക്കൊല. ഹിരോഷിമയിലെ മരണസംഖ്യയുടെ എത്രയോ ഇരട്ടി പേര്‍ കൊല്ലപ്പെട്ടു.
കൊടുംക്രൂരത ചെയ്തതാര്?
റുവാണ്ടന്‍ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത് റുവാണ്ടയിലെ ന്യൂന പക്ഷമായ ടുട്സികളായിരുന്നു. ഇവരെല്ലാം കതോലിക്കാ വിശ്വാസികളായിരുന്നു. ഭൂരിപക്ഷമായ ഹുടു വംശജരായിരുന്നു കൊലയാളികൾ. ഇവരും കാത്തോലിക്കന്‍ ക്രിസ്ത്യാനികളായിരുന്നു.
അല്പം ചരിത്രം.
1884 ലെ ബെര്‍ലിന്‍ കോണ്‍ഫറന്‍സില്‍ വച്ച് ആഫ്രിക്കന്‍ ഭൂഖണ്ഡം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പങ്കിട്ടെടുത്തു. റുവാണ്ട, ടാങ്കനിക്ക, ബുറുണ്ടി പ്രദേശങ്ങള്‍ ജര്‍മ്മനിക്ക് കിട്ടി. റുവാണ്ടയില്‍ ജര്‍മന്‍ പട്ടാളത്തലവന്‍ മേജര്‍ ഗസ്റ്റഫ് അഡോഫ് വോണ്‍ 1894ല്‍ റുവാണ്ടയില്‍ എത്തി. ജര്‍മ്മന്‍ സംഘത്തോടൊപ്പം ഒരു കൂട്ടം പാതിരിമാരും ഉണ്ടായിരുന്നു. ഇവിടത്തെ സമ്പത്ത് കൊള്ളയടിക്കാന്‍ പട്ടാളവും. മതപരിവര്‍ത്തനം നടത്താന്‍ പാതിരിമാരും. ദീര്‍ഘകാലം ഇത് തുടര്‍ന്നു. 1916-ല്‍ ബെല്‍ജിയം റുവാണ്ടയെ ജര്‍മ്മനിയില്‍ നിന്നും കൈക്കലാക്കി.
റുവാണ്ട - ഉറുണ്ടി പ്രദേശങ്ങളില്‍ അധിവസിച്ചിരുന്ന ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷ വിഭാഗമായിരുന്നു ഹുടു വംശജര്‍(85 ശതമാനം). ന്യൂനപക്ഷമായിരുന്നു ടുട്‌സികള്‍ (14 ശതമാനം) . ഇവര്‍ തമ്മില്‍ വലിയ പ്രശ്നങ്ങളൊന്നും അതുവരെ ഉണ്ടായിരുന്നില്ല. പശുക്കളുടെ ഉടമസ്ഥരായിരുന്ന ടുട്‌സികള്‍ ന്യൂനപക്ഷമായിരുന്നെങ്കിലും കര്‍ഷകരായ ഹുടുവിനേക്കാള്‍ ഉയര്‍ന്നവരായി കണക്കാക്കപ്പെട്ടിരുന്നു. സ്തുമതത്തില്‍ വിശ്വസിക്കുകയും ഒരേ തരം ആചാരാനുഷ്ഠാനങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്ന ഹുടുവിനേയും ടുട്‌സിയേയും എളുപ്പം തിരിച്ചറിയാനുകുമായിരുന്നില്ല. മിശ്ര വിവാഹത്തിലൂടെ ഇവര്‍ തമ്മിലുള്ള അന്തരം കുറഞ്ഞുവരികയും ചെയ്തിരുന്നു.

പക്ഷേ ബെല്‍ജിയം ഭരണം ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കോളനിവത്കരണ തന്ത്രം പുറത്തിറക്കി. ഇവര്‍ക്കിടയില്‍ ഭിന്നത ശക്തമാക്കി. ഹുടു വിഭാഗത്തെ അധികാര സ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി ക്രമേണ അടിമകളായി പരിഗണിച്ചു. ഹുടു രാവിലെ ജോലിക്ക് പോകുന്നതിനു മുന്‍പ് പത്ത് അടി വാങ്ങണമെന്ന നിയമം പോലും നിര്‍മിച്ചു.
ഭിന്നിപ്പിച്ച് ഭരിക്കാന്‍ ഹാമിറ്റിക് സിദ്ധാന്തം
ഹുടു വംശജരെ അടിമകളാക്കാന്‍ നിര്‍മിച്ചെടുത്ത സിദ്ധാന്തമായിരുന്നു ഹാമിറ്റിക് സിദ്ധാന്തം. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാക്കന്പനിയുടേ കൂലിപ്പട്ടാളക്കാരനായിരുന്ന ജോണ്‍ ഹാനിംഗ് ആണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ക്രിസ്ത്യന്‍ പാതിരിമാരാണ് ഇത് വ്യാപകമായി പ്രചരിപ്പിച്ചത്.
ബൈബിളിലെ പഴയനിയമ കഥാപാത്രമായിരുന്ന നോഹ മദ്യപിച്ച് ലക്ക് കെട്ട് നഗ്‌നനായി കിടന്നുറങ്ങിയപ്പോള്‍ രണ്ടാമത്തെ മകന്‍ ഹാം സഹോദരങ്ങളെ വിളിച്ച് പിതാവിന്റെ നഗ്‌നത കാണിച്ചുകൊടുത്തു എന്ന കഥയുണ്ട്. ഇക്കാരണത്താല്‍ നോഹ, ഹാമിന്റെ ഇളയ മകന്‍ കാനാനെ ശപിച്ചു എന്ന് ഉല്‍പത്തി പുസ്തകം പറയുന്നു. കാനാന്റെ സന്തതികള്‍ മറ്റു സഹോദരന്മാരെ സേവിക്കും എന്നായിരുന്നു നോഹയുടെ ശാപം.കാനാന്റെ സന്തതി പരമ്പരകളാണ് മധ്യ ആഫ്രിക്കയിലുള്ള ഹുടു വംശജര്‍ എന്ന സിദ്ധാന്തമാണ് ബെല്‍ജിയവും പാതിരിമാരും പ്രചരിപ്പിച്ചത്. ഹുടു വംശജരെ അടിമകളായി പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നാണ്ക ത്തോലിക്കാ പള്ളികള്‍ വഴി പ്രചരിപ്പിച്ചത്. അടിമകളായി പരിഗണിക്കപ്പെട്ട ഇവര്‍ക്കെതിരെ ക്രൂരപീഡനങ്ങളാണ് ബൈബിളിനെ തന്നെ ആയുധമാക്കി ടുട്സികള്‍ അഴിച്ചുവിട്ടത്. ഇതിനെ മറികടക്കാനാണ് ഹുടു തീവ്രവാദ പ്രസ്ഥാനം രൂപം കൊണ്ടത്.
കൂട്ടക്കൊലക്ക് പെട്ടെന്നുണ്ടായ കാരണം
1994-ല്‍ അജ്ഞാതര്‍ റുവാണ്ടന്‍ പ്രസിഡണ്ടായിരുന്ന ഹബിയാരിമാനയുടെ വിമാനം വെടിവച്ച് തകര്‍ത്തു. വിമാനത്തിലുണ്ടായിരുന്ന ഹബിയാരിമാനയും ബുറുണ്ടി പ്രസിഡന്റും അപകടത്തില്‍ കൊല്ലപ്പെട്ടു. ഹുടു തീവ്രവാദികള്‍ കൊലപാതകത്തിന്റെ കുറ്റം ടുട്‌സികളില്‍ ആരോപിച്ചു. തൊട്ടടുത്ത നിമിഷം മുതല്‍ കൂട്ടക്കൊലക്കുള്ള ആഹ്വാനം വന്നു. ഹുടു വംശജര്‍ ടുട്സികളെ കൂട്ടമായി കൊന്നൊടുക്കി. ഉയരമുള്ള മരങ്ങള്‍ വെട്ടിമാറ്റണമെന്നാണ് റേഡിയോയിലൂടെ സന്ദേശം നല്‍കിയത്. ടുട്സികള്‍ പൊതുവെ ഹുടു വംശജരേക്കാള്‍ നീളം കൂടിയവരായിരുന്നു.

Interahamwe എന്ന തീവ്രസംഘടനയാണ് കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയത്. കത്തിയും വാളും പ്രാകൃത ആയുധങ്ങളും ഉപയോഗിച്ച് ഇത്രയും പേരെ കുറഞ്ഞ ദിനങ്ങള്‍ക്കുള്ളില്‍ കൊന്നൊടുക്കിയ സംഭവം ആധുനിക കാലത്ത് വേറെയുണ്ടാവില്ല.
കൂട്ടക്കൊലക്ക് ചർച്ച് കെണി
ആളുകളെ ഒരുമിച്ച് കൊല്ലാന്‍ ഹുടു തീവ്രവാദികള്‍ പയറ്റിയ തന്ത്രങ്ങള്‍ ഏറെ ഞെട്ടിക്കുന്നതായിരുന്നു. ഹുടു പുരോഹിതരും പൊലീസും ടുട്സികളോട് ചർച്ചുകളിൽ അഭയം തേടാൻ പ്രേരിപ്പിച്ചു. പള്ളി നിറയുന്പോാൾ അവർ ഹുടു തീവ്രവാദികള്‍ക്ക് വിട്ടുകൊടുക്കും. പള്ളിയിലുള്ളവരെ കൂട്ടമായി കൊല്ലും. മൺ വെട്ടിയും മഴുവും വെട്ടുകത്തിയും ഉപയോഗിച്ച് കൊലപാതകം പൂര്‍ത്തിയാക്കും. പത്തു ലക്ഷം പേർ കൊല്ലപ്പെട്ടതിനു പുറമെ രണ്ടര രക്ഷത്തോളം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു. എത്ര കുട്ടികള്‍ കൊല്ലപ്പെട്ടു എന്നതിന് കണക്കില്ല.
സഭ മാപ്പു പറഞ്ഞു
റുവാണ്ടൻ കൂട്ടക്കൊലയിൽ കത്തോലിക്കാ സഭയുടെ പങ്കിൽ 2016 ൽ റുവാണ്ട കത്തോലിക്കാ സഭ മാപ്പു പറയേണ്ടി വന്നു. കത്തോലിക്കാ പുരോഹിതരും കന്യാ സ്ത്രീകളും കൊലപാതകത്തിന് നേതൃത്വം നൽകിയതായി സഭ സമ്മതിച്ചു .2017ൽ ഫ്രാൻസിസ് മാർപ്പാപ്പയും സഭക്കു വേണ്ടി ലോകത്തോട് മാപ്പു ചോദിച്ചു .
രക്ഷകരാര്?
ഇത്രയും വലിയ കൂട്ടക്കൊല റുവാണ്ടയില്‍ നടക്കുന്നത് ലോകം അത്ര ശ്രദ്ധിച്ചിരുന്നില്ല എന്നറിയുന്പോള്‍ വലിയ അത്ഭുതം തോന്നും. ഐക്യരാഷ്ട്ര സംഘടനയോ ലോക രാജ്യങ്ങളോ പത്തുലക്ഷം പേര്‍ കൊന്നൊടുക്കപ്പെട്ട ഈ നൂറുനാളുകളില്‍ തിരിഞ്ഞു നോക്കിയില്ല. യുഎന്‍ നിരീക്ഷകരായിരുന്ന 10 പേര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. അതോടെ യുഎന്‍ റുവാണ്ടയിലെ നിരീക്ഷകരെ മുഴുവന്‍ സുരക്ഷിതമായി അവിടെ നിന്നും മാറ്റി. ലോകം മുഴുവന്‍ വംശഹത്യക്ക് മൗനസമ്മതം നല്‍കി.
റുവാണ്ടയില്‍ മുസ്‍ലിംകൾ 15% ആയിരുന്നു. അവർ സ്വന്തം വീടുകളിൽ ടുട്സികൾക്ക് അഭയം നൽകി. ലക്ഷക്കണക്കിന് ടുട്സികളെ അവർ രക്ഷിച്ചു. കലാപം അവസാനിച്ചതോടു കൂടി വലിയ മാറ്റങ്ങള്‍ ഉണ്ടായി. മുസ്ലിംകളുടെ പെരുമാറ്റത്തില്‍ ആകൃഷ്ടരായി ടുട്സികളും ഹുടു വംശജരും ഒരുപോലെ കൂട്ടമായി ഇസ്ലാം മതത്തിലേക്കു വരുന്ന കാഴ്ചയാണ് കണ്ടത്. ഓരോ പത്ത് വർഷം കൂടുന്പോഴും മുസ്ലിംകളുടെ എണ്ണം ഇരട്ടിയായി വന്നു.
കഴിഞ്ഞു പോയ ക്രൂരതകളെ കുറിച്ച് ഓർത്ത് അവർ പശ്ചാത്തപിച്ചു. ഇന്ന് ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ചയും വികസനവും ഉള്ള രാജ്യമാണ് റുവാണ്ട. ഒപ്പം ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിലൊന്നും.
Adjust Story Font
16

