Quantcast

വഖഫ് നിയമനം: ഇത് അവകാശത്തിന്റെ പ്രശ്നം, രാഷ്ട്രീയവത്കരിക്കുന്നത് തിരിച്ചറിയണം

വഖഫ് ബോർഡിനെ പുരോഗതിപ്പെടുത്താനാണ് നിയമം കൊണ്ടുവരുന്നത് എന്നാണ് പറയുന്നത്. എന്നാൽ ഇത് വഖഫ് ബോർഡിനെ മാത്രം ബാധിക്കുന്ന ചെറിയ വിഷയമല്ല. ഇതിന്റെ ആഘാതം സംവരണത്തിലുണ്ടാകും. സമുദായത്തിലെ ചെറുപ്പക്കാരുടെ തൊഴിൽ സാധ്യതയെ ബാധിക്കും. സമുദായത്തിന്റെ അവകാശം ഒന്നിച്ചു നിന്ന് പറയുമ്പോൾ അതിനെ വർഗീയവും രാഷ്ട്രീയവുമാക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

MediaOne Logo

അബ്ദുസ്സമദ് പൂക്കോട്ടൂര്‍

  • Updated:

    2021-12-03 13:31:09.0

Published:

3 Dec 2021 1:24 PM GMT

വഖഫ് നിയമനം: ഇത് അവകാശത്തിന്റെ പ്രശ്നം, രാഷ്ട്രീയവത്കരിക്കുന്നത് തിരിച്ചറിയണം
X

വഖഫ് ബോർഡിൽ പി.എസ്.സി വഴി നിയമനം നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം പള്ളിയിലെ വിഷയം മാത്രമാക്കി വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സമുദായത്തിന്റെ അവകാശത്തെ സംഘർഷ ഭരിതമായ അന്തരീക്ഷം സൃഷ്ടിച്ച് ഗതിമാറ്റാനുള്ള ശ്രമവും തുടരുന്നു. വഖ്ഫ് അല്ലാഹുവിന്റെ മാർഗത്തിൽ അർപ്പിക്കപ്പെട്ട പ്രധാനപ്പെട്ട സ്വത്തുക്കളാണ്. ഡെഡിക്കേറ്റഡ് പ്രോപ്പർട്ടി ഓഫ് ഗോഡ് എന്നാണ് വഖ്ഫിന്റെ നിയമഭാഷ. കർമശാസ്ത്രത്തിന്റെ ഭാഷയിൽ ന്യായമായ ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്ന രീതിയിൽ ഒരു വസ്തുവിനെ ആർക്കും കൃത്യമായി ഉടമസ്ഥാവകാശമില്ലാതെ അല്ലാഹുവിന്റെ മേൽ അർപ്പിക്കുകയെന്നതും. ഈ സ്വത്ത് കൈകാര്യം ചെയ്യുന്നതിന് ഇന്ത്യയിൽ നിയമമുണ്ട്. 1954ലെ വഖ്ഫ് നിയമം പരിഷ്‌കരിച്ച് 1995ൽ കേന്ദ്ര വഖ്ഫ് ആക്ട് വന്നു. ആമുഖത്തിൽ തന്നെ വഖ്ഫിന്റെ നല്ല നിയന്ത്രണത്തിന് വേണ്ടിയാണ് ഈ ആക്ട് എന്ന് പറയുന്നുണ്ട്. 2019ൽ ഇതനുസരിച്ച് കേരള വഖ്ഫ് റൂൾസ് വന്നു. 1960 മുതൽ കേരളത്തിൽ വഖ്ഫ് ബോർഡ് പ്രവർത്തിച്ചു വരുന്നുണ്ട്. 1996 ജനുവരി ഒന്നു മുതൽ വഖ്ഫ് ആക്ട് നിലവിൽ വന്നു. അതനുസരിച്ചാണ് വഖ്ഫ് ബോർഡ് മുമ്പോട്ടു പോകുന്നത്.




ബോർഡ് സി.ഇ.ഒ, ഗവൺമെന്റ് സെക്രട്ടറി എന്നിവരാണ് ബോർഡിൽ സർക്കാർ പ്രതിനിധികളായുള്ളത്. അതു കൊണ്ടു തന്നെ സർക്കാറിന് ഇതിൽ നിയന്ത്രണങ്ങളുണ്ട് എന്നതിൽ തർക്കമില്ല. ഇന്ത്യയിൽ ആകെ 30 വഖഫ് ബോർഡുകളുണ്ട്. ഇതിൽ കേരളത്തിൽ മാത്രമാണ് ബോർഡിന് കീഴിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന് സർക്കാർ തീരുമാനിച്ചിട്ടുള്ളതും സഭയിൽ നിയമം കൊണ്ടുവന്നിട്ടുള്ളതും. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരം നിയമങ്ങൾ കൊണ്ടുവന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്.

വഖ്ഫ് ബോർഡിൽ 106 പോസ്റ്റുകൾ മാത്രമാണ് നിയമനത്തിനായുള്ളത്. കേരളത്തെ സംബന്ധിച്ച് അത് വളരെ ചെറുതാണ്. വഖഫ് ബോർഡിന്റെ ഓഫീസുകളിൽ ആളുകളെ നിയമിക്കുന്നത് കേന്ദ്ര വഖ്ഫ് ആക്ട് പ്രകാരം ബോർഡിൽ നിക്ഷിപ്തമാണ്. സംസ്ഥാനവുമായി കൂടിയാലോചിച്ച ശേഷമാണ് നിയമനങ്ങൾ നടത്തേണ്ടത്. ഗവൺമെന്റ് കാര്യങ്ങൾ ചെയ്യുമ്പോൾ ബോർഡുമായും കൂടിയാലോചിക്കണമെന്ന് നിയമത്തിൽ പറയുന്നുണ്ട്. സിഇഒയെ നിയമിക്കേണ്ടത് അങ്ങനെയാണ്. ആ വ്യക്തി മുസ്ലിമാരിക്കണമെന്നതാണ് വ്യവസ്ഥ.

ഇന്ത്യയിൽ ആകെ 30 വഖഫ് ബോർഡുകളുണ്ട്. ഇതിൽ കേരളത്തിൽ മാത്രമാണ് ബോർഡിന് കീഴിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന് സർക്കാർ തീരുമാനിച്ചിട്ടുള്ളതും സഭയിൽ നിയമം കൊണ്ടുവന്നിട്ടുള്ളതും. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരം നിയമങ്ങൾ കൊണ്ടുവന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്.

പല ബോർഡുകളിലും ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ആ ബോർഡ് തന്നെയാണ്. യൂണിവേഴ്സിറ്റികളിലെ ചില പോസ്റ്റുകൾ പി.എസ്.സി വഴിയല്ല. അതു കൊണ്ട് അവിടെ കഴിവുകെട്ടവരാണ് എന്ന് പറയാനാകുമോ? 60 വർഷമായി കേരളത്തിലെ വഖ്ഫ് ബോർഡ് പ്രവർത്തിക്കുന്നു. ഇതിനിടെ 12 ചെയർമാന്മാർ ബോർഡ് ഭരിച്ചു. യുഡിഎഫ് ഏഴെണ്ണവും എൽഡിഎഫ് അഞ്ചെണ്ണവും. ഒരു വിജിലൻസ് കേസു പോലും കേരളത്തിലെ ബോർഡിന് വന്നിട്ടില്ല. കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണം എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നു.

സയ്യിദ് ഉമർ അലി ശിഹാബ് തങ്ങൾ ചെയർമാനായിരിക്കെ ജസ്റ്റിസ് നിസാറിനെ വച്ച് അദ്ദേഹത്തിനെതിരെ വിഎസ് അച്യുതാനന്ദൻ സർക്കാർ അന്വേഷണ കമ്മിഷൻ വച്ചു. ഒരു കൃത്രിമവും നടന്നിട്ടില്ല എന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. അന്നൊന്നുമില്ലാത്ത ആരോപണമാണ് ഇപ്പോൾ ഉണ്ടാകുന്നത്. 45 ലക്ഷം രൂപയിൽ നിന്നാണ് അടുത്തിടെ ബോർഡിന്റെ വരുമാനം 12 കോടിയിലെത്തിയത്. 1960 മുതൽ 2000 വരെയുള്ള നാൽപ്പതു വർഷം ആറായിരം വഖഫേ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. അതിനു ശേഷമുള്ള ഇരുപത് വർഷം ആറായിരത്തിലധികം രജിസ്ട്രേഷൻ വന്നു. ഇന്ന് 12000 ത്തിലധികം വഖഫ് രജിസ്ട്രേഷനുകൾ ബോർഡിന് കീഴിലുണ്ട്. പ്രവർത്തനം കൊണ്ടുണ്ടായതാണ്.

സയ്യിദ് ഉമർ അലി ശിഹാബ് തങ്ങൾ ചെയർമാനായിരിക്കെ ജസ്റ്റിസ് നിസാറിനെ വച്ച് അദ്ദേഹത്തിനെതിരെ വിഎസ് അച്യുതാനന്ദൻ സർക്കാർ അന്വേഷണ കമ്മിഷൻ വച്ചു. ഒരു കൃത്രിമവും നടന്നിട്ടില്ല എന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. അന്നൊന്നുമില്ലാത്ത ആരോപണമാണ് ഇപ്പോൾ ഉണ്ടാകുന്നത്.

കൃത്യമായ പ്രവേശന പരീക്ഷയും ഇന്റർവ്യൂവും നടത്തി യോഗ്യത തെളിയിച്ചവരെയാണ് ബോർഡിൽ നിയമിച്ചിട്ടുള്ളത്. സ്വജനപക്ഷപാതം കാണിച്ചു എന്നാണ് സർക്കാർ പറയുന്നതെങ്കിൽ അത് പരിശോധിക്കാൻ ഗവൺമെന്റിന് അവകാശമുണ്ട്. 1990 മുതൽ 30 വർഷം 36 റിട്ടർമെന്റുകൾ മാത്രമേ ബോർഡിലുണ്ടായിട്ടുള്ളൂ. ഈ കാലയളവിൽ ആകെ നിയമനം 28 മാത്രമാണ്. ഈ വിഷയമാണ് പർവതീകരിക്കുന്നത്. ഇത്രയും ചെറിയ അംഗസഖ്യയുള്ള ബോർഡിൽ പി.എസ്.സി നിയമനം കൊണ്ടു വരണമെന്ന് പറയുമ്പോൾ അതിന്റെ പിന്നിൽ കൃത്യമായ അജണ്ടയുണ്ട്.

2017 ഫെബ്രുവരിയിൽ ബജറ്റ് സമ്മേളനത്തിലാണ് വഖഫ് നിയമനം പി.എസ്.സിക്കു വിടുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. വഖഫ് ബോർഡിന്റെ കൂടെ ദേവസ്വം ബോർഡ് നിയമനവും പി.എസ്.സിക്കു വിടുമെന്ന് പറഞ്ഞിരുന്നു. പിന്നെ വഖ്ഫ് ബോർഡിലെ നിയമനം മാത്രം പി.എസ്.സിക്കു വിടുകയാണ് ചെയ്തത്. ദേവസ്വം ബോർഡിൽ പി.എസ്.സി നിയമനം വേണ്ടെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. അത് ഞങ്ങളുടെ വിഷയമേ അല്ല.

വഖ്ഫ് ബോർഡിൽ ഇക്കാലമത്രയും ജോലി ചെയ്തത് മുസ്ലിംകൾ മാത്രമാണ്. മുസ്ലിംകളെ മാത്രമേ നിയമിക്കാവൂ എന്നാണ് പുതിയ നിയമവും പറയുന്നത്. എന്നാൽ പി.എസ്.സി ഒരു പബ്ലിക് സെക്ടറാണ്. അവർ മുസ്ലിംകളെ മാത്രം നിയമിക്കുന്നു എന്ന് കോടതിയിൽ പരാതിപ്പെട്ടാൽ ആ വ്യവസ്ഥ റദ്ദായിപ്പോകും. നൂറു ശതമാനം മുസ്ലിംകൾക്കു മാത്രം അവകാശപ്പെട്ട സച്ചാർ കമ്മിഷൻ റിപ്പോർട്ടിൽ സംഭവിച്ചത് അതാണ്. ഇവിടെ സംഭവിക്കാൻ പോകുന്നതും അതാണ്. ദേവസ്വം ബോർഡിൽ മുസ്ലിമിനെ നിയമിക്കണമെന്ന് പറയുന്നത് പോലെ അസംബന്ധമാണ് വഖഫ് ബോർഡിൽ അമുസ്ലിമിനെ നിയമിക്കണമെന്ന് പറയുന്നതും.

മുസ്ലിംകളെ മാത്രമേ നിയമിക്കൂ എന്ന നിയമം നടപ്പായാലും പ്രശ്നങ്ങളുണ്ട്. ഇതുപ്രകാരം സർട്ടിഫിക്കറ്റിൽ ജാതി മുസ്ലിമാകുന്ന ആർക്കും വഖഫ് ബോർഡിൽ നിയമനത്തിന് അർഹതയുണ്ടാകും. ഏതു നിരീശ്വരവാദിക്കും ജോലി കിട്ടിയെന്ന് വരാം. നിയമനം കിട്ടിയ ശേഷം അയാൾ യുക്തിവാദി ആയാലോ എന്ന ചോദ്യം ചിലർ ഉന്നയിക്കുന്നുണ്ട്. അങ്ങനെ സാങ്കൽപ്പിക ചോദ്യം ചോദിച്ച് ഒരു സമൂഹത്തിന്റെ അവകാശത്തെ എന്തിനാണ് ഇങ്ങനെ ഹനിക്കുന്നത്. നിയമപ്രകാരം 50 ശതമാനം മെറിറ്റും 12 ശതമാനം സംവരണവും അടക്കം പരമാവധി 62 ശതമാനം മാത്രമേ നിയമനം ലഭിക്കൂ. ബാക്കി സംവരണമാകും. ഇതും അപകടരമാണ്.

വഖ്ഫ് ബോർഡിൽ ഇക്കാലമത്രയും ജോലി ചെയ്തത് മുസ്ലിംകൾ മാത്രമാണ്. മുസ്ലിംകളെ മാത്രമേ നിയമിക്കാവൂ എന്നാണ് പുതിയ നിയമവും പറയുന്നത്. എന്നാൽ പി.എസ്.സി ഒരു പബ്ലിക് സെക്ടറാണ്. അവർ മുസ്ലിംകളെ മാത്രം നിയമിക്കുന്നു എന്ന് കോടതിയിൽ പരാതിപ്പെട്ടാൽ ആ വ്യവസ്ഥ റദ്ദായിപ്പോകും. നൂറു ശതമാനം മുസ്ലിംകൾക്കു മാത്രം അവകാശപ്പെട്ട സച്ചാർ കമ്മിഷൻ റിപ്പോർട്ടിൽ സംഭവിച്ചത് അതാണ്.

വഖ്ഫ് ബോർഡിനെ പുരോഗതിപ്പെടുത്താനാണ് നിയമം കൊണ്ടുവരുന്നത് എന്നാണ് പറയുന്നത്. എന്നാൽ ഇത് വഖഫ് ബോർഡിനെ മാത്രം ബാധിക്കുന്ന ചെറിയ വിഷയമല്ല. ഇതിന്റെ ആഘാതം സംവരണത്തിലുണ്ടാകും. സമുദായത്തിലെ ചെറുപ്പക്കാരുടെ തൊഴിൽ സാധ്യതയെ ബാധിക്കും. സമുദായത്തിന്റെ അവകാശം ഒന്നിച്ചു നിന്ന് പറയുമ്പോൾ അതിനെ വർഗീയവും രാഷ്ട്രീയവുമാക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അത് ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിൽ ഒരു മതസംഘടനയും വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന് പറഞ്ഞിട്ടില്ല. ആർ.എസ്.എസ് പോലും പറഞ്ഞിട്ടില്ല. ഇവിടെ സമുദായമാണ് തർക്കിക്കുന്നത്. തമ്മിലടിപ്പിക്കുന്നതിൽ ശത്രു വിജയിച്ചിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടമുണ്ടാക്കും. ഇന്ത്യയിൽ ആദ്യമായി മുന്നാക്ക സംവരണം നടപ്പാക്കിയത് കേരളത്തിലാണ്. അതിലെ നഷ്ടം സമുദായം ഇപ്പോഴും അനുഭവിക്കുകയാണ്. നിങ്ങൾക്ക് ഒരു കുറവും വരില്ലെന്ന് സർക്കാർ ഉറപ്പു തന്നിരുന്നു. എന്നാൽ ആ ഉറപ്പ് പാലിക്കപ്പെട്ടില്ല. സിഎഎ, എൻആർസി കേസിൽ പലതും പിൻവലിച്ചിട്ടില്ല. ഒന്നിച്ചു നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ഇത് അവകാശത്തിന്റെ പ്രശ്നമാണ്. അതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് തിരിച്ചറിയണം.

TAGS :

Next Story