വരുന്നു..! ആറ് കിടിലന്‍ സ്മാര്‍ട്ട് ഫോണുകള്‍
5ജി യുഗത്തിലേക്കുള്ള കാല്‍വെപ്പായി 5ജി സ്മാര്‍ട്ട് ഫോണുകളാണ് കമ്പനികള്‍ വിപണിയിലിറക്കുന്നത്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ അവരുടെ ഏറ്റവും പുതിയ മോഡലുകളുടെ നിരയുമായി ലോഞ്ചിങ്ങിന് കാത്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യയില്‍ അടുത്തമാസം വിവിധ ബ്രാന്‍ഡുകളുടെതായി ഇറങ്ങാന്‍ പോകുന്നത് ആറ് മോഡലുകളാണ്. 5ജി യുഗത്തിലേക്കുള്ള കാല്‍വെപ്പായി 5ജി സ്മാര്‍ട്ട് ഫോണുകളാണ് കമ്പനികള്‍ വിപണിയിലിറക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗണ്‍ 888 കരുത്തുപകരുന്ന ഫോണായി ഷവോമി ചൈനയില്‍ അവതരിപ്പിച്ച മോഡലായിരുന്നു മി 11. ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തുന്ന മി 11ന്റെ പ്രത്യേകത ഏറ്റവും കരുത്തനായ പ്രൊസ്സസര്‍ തന്നെയാണ്. മി 10 ഫ്‌ലാഗ്ഷിപ്പ് ഫോണുകളുടെ പിന്മുറക്കാരനായി മി 11 വരുമ്പോള്‍ ഷവോമി പ്രതീക്ഷിക്കുന്നത് മികച്ച വരവേല്‍പ്പ് തന്നെയാണ്. ഫോണിന്റെ ഫീച്ചറുകളെല്ലാം തന്നെ അതിന് സാധ്യത വര്‍ധിപ്പിക്കുന്നതും. മി 11 കൂടാതെ മി 11 ലൈറ്റും ഇന്ത്യയില്‍ ഷവോമി അവതരിപ്പിച്ചേക്കും.
മറ്റ് ബ്രാന്‍ഡുകളുടെ 5ജി ഫോണുകളുമായി മത്സരിക്കാന്‍ റിയല്‍മി എത്തുന്നത് X7 സീരീസുമായാണ്. 2020 സെപ്തംബറില്‍ ചൈനയില്‍ കമ്പനി അവതരിപ്പിച്ച ഈ മോഡലുകള്‍ ഇന്ത്യയില്‍ ഫെബ്രുവരി തുടക്കത്തില്‍ തന്നെ ലോഞ്ച് ചെയ്‌തേക്കാം. മീഡിയടെകിന്റെ ഡൈമന്‍സിറ്റി 1000 + ഉം 880 യു ചിപ്‌സെറ്റുകളാണ്X7 ന് കരുത്ത് പകരുക. AMOLED ഡിസ്‌പ്ലേയും 64MP ക്വാഡ് ക്യാമറയും 65W അതിവേഗ ചാര്‍ജറുമൊക്കെ ഈ മോഡലുകളുടെ പ്രത്യേകതയായിരിക്കും. ചൈനയില്‍ 1799 യുവാനാണ് X7 സീരീസിന്റെ പ്രാഥമിക വില.

ഷവോമിയുടെ സബ് ബ്രാന്‍ഡായ പോകോ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് ഒരു ബജറ്റ് സ്മാര്‍ട്ട് ഫോണാണ്. ആഗോള മാര്‍ക്കറ്റില്‍ കഴിഞ്ഞ വര്‍ഷമെത്തിയ പോകോ എം3 ഏവരുടെയും മനം കവരുന്ന ഫീച്ചറുകളാല്‍ സമ്പന്നമാണ്. 11000 രൂപ മുതല്‍ വില പ്രതീക്ഷിക്കുന്ന എം3-ക്ക് 6000 എം.എ.എച്ച് ബാറ്ററിയും ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയും മീഡിയ ടെകിന്റെ പ്രൊസസറുമാണ് നല്‍കിയിരിക്കുന്നത്. ഫോണ്‍ ഏത് ദിവസമാണ് ലോഞ്ച് ചെയ്യുകയെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.

ഷവോമി അടുത്തമാസം മി 11നൊപ്പം നോട്ട് 10 സീരീസിലെ മറ്റൊരു മോഡല്‍ കൂടി അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 5ജി പിന്തുണയാണ് മുന്‍ നോട്ട് മോഡലുകളില്‍ നിന്നും പുതിയ വകഭേദത്തിനുള്ള പ്രധാന സവിശേഷത. ഇന്ത്യയില്‍ പതിവുപോലെ വളരെ കുറഞ്ഞ വിലയിലായിരിക്കും നോട്ട് 10, നോട്ട് 10 പ്രോ മോഡലുകള്‍ എത്തുക. 5ജി പിന്തുണയുള്ള മീഡിയ ടെക് പ്രൊസസറായിരിക്കും ഫോണുകള്‍ക്ക്.

2020ല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഫോണുകളില്‍ ഒന്നാമനായിരുന്നു സാംസങ്ങിന്റെ എ51. മുന്‍ മോഡലിന്റെ പ്രതാപം കാത്തുസൂക്ഷിക്കാനായി അവര്‍ എ52 എന്ന പുതിയ താരത്തെ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ അവതരിപ്പിക്കുകയാണ്. മിഡ്‌റേഞ്ചിലുള്ള ഈ മോഡലില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 720ജി എന്ന പ്രൊസസറായിരിക്കും സാംസങ് ഉള്‍ക്കൊള്ളിക്കുകയെന്നാണ് സൂചന.

ഫെബ്രുവരിയില്‍ ഒപ്പോ രാജ്യത്ത് എത്തിക്കുന്നത് അവരുടെ എഫ് സീരീസിലെ കേമന്‍ F19-നെയാണ്. ചിലപ്പോള്‍ F21 എന്നായിരിക്കും ഫോണിന്റെ പേരെന്നും സൂചനയുണ്ട്. ഇന്ത്യയില്‍ ആദ്യത്തെ ഡൈമന്‍സിറ്റി 1000 + ചിപ്‌സെറ്റുള്ള ഫോണ്‍ ലോഞ്ച് ചെയ്ത ഒപ്പോ തൊട്ടുപിന്നാലെയാണ് എഫ് സീരീസ് ഫോണുകളുമായി എത്തുന്നത്. ഫോണിന്റെ സവിശേഷതകള്‍ വൈകാതെ കമ്പനി പുറത്തുവിടും.
Adjust Story Font
16

