Quantcast

'അദ്ദേഹത്തെ പോലെ ഒരാൾ രാഷ്ട്രീയത്തിൽ വേണം'; ഇ ശ്രീധരനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ്

" ശ്രീധരൻ ഇന്ത്യയുടേതാണ്"

MediaOne Logo

  • Published:

    19 Feb 2021 9:36 AM IST

അദ്ദേഹത്തെ പോലെ ഒരാൾ രാഷ്ട്രീയത്തിൽ വേണം; ഇ ശ്രീധരനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ്
X

മുംബൈ: മെട്രോ മാൻ ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശത്തെ സ്വാഗതം ചെയ്ത് മഹാരാഷട്ര കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ. ട്വിറ്ററിലായിരുന്നു ദേവ്‌റയുടെ പ്രതികരണം.

'സജീവ രാഷ്ട്രീയത്തിലേക്കുള്ള ഇ ശ്രീധരന്റെ വരവിനെ സ്വാഗതം ചെയ്യാൻ ബിജെപി അനുയായി ആകണമെന്നില്ല. തികഞ്ഞ പ്രൊഫഷണലും രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനീയറുമാണ് അദ്ദേഹം. ശ്രീധരൻ ഇന്ത്യയുടേതാണ്. നമ്മുടെ രാഷ്ട്രീയം അദ്ദേഹത്തെ പോലെ ഒരാളെ ആവശ്യപ്പെടുന്നുണ്ട്' - എന്നാണ് ദേവ്‌റ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. കേരളത്തിൽ പാർട്ടിക്കായി തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ശ്രീധരൻ ആലോചിക്കുന്നുണ്ട്.

താൻ ബി.ജെ.പിയിൽ ചേരുന്നതോടെ ബിജെപിയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കുണ്ടാകുമെന്ന് ശ്രീധരൻ അവകാശപ്പെട്ടിരുന്നു.

'കേരളത്തിൽ എനിക്ക് നല്ലൊരു ഇമേജുണ്ടെന്നാണ് ഞാൻ കരുതുന്നത്. പ്രത്യേകിച്ചും സത്യസന്ധത, ജോലികൾ കൃത്യമായി ചെയ്യുക എന്നിവയിൽ എനിക്ക് നല്ലൊരു പേരുണ്ട്. ഇങ്ങനെയുള്ള ഒരാൾ ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിച്ചാൽ വളരെ കൂടുതൽ പേർ കൂടെവരും. ബി.ജെ.പിയിലേക്ക് ഒരു കുത്തൊഴുക്ക് തന്നെയുണ്ടാകും' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

TAGS :

Next Story