Quantcast

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു

മുഖ്യമന്ത്രി വി.നാരായണ സ്വാമി ഗവർണറെ കണ്ട് രാജിക്കത്ത് നൽകി.സർക്കാർ രൂപീകരണത്തിന് എന്‍.ആര്‍ കോൺഗ്രസ് - അണ്ണാ ഡിഎംകെ സഖ്യം ശ്രമം തുടങ്ങി

MediaOne Logo

  • Published:

    22 Feb 2021 11:46 AM IST

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു
X

ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന സ്പീക്കറുടെ റൂളിംഗിന് പിറകേ പുതുച്ചേരിയെല കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവച്ചു. മുഖ്യമന്ത്രി വി.നാരായണ സ്വാമി ഗവർണറെ കണ്ട് രാജിക്കത്ത് നൽകി.സർക്കാർ രൂപീകരണത്തിന് എന്‍.ആര്‍ കോൺഗ്രസ് - അണ്ണാ ഡിഎംകെ സഖ്യം ശ്രമം തുടങ്ങി.

അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച ആരംഭിച്ചപ്പോൾ തന്നെ, ബി.ജെ.പിയുടെ നോമിനേറ്റഡ് അംഗങ്ങളെ വോട്ടുചെയ്യാൻ അനുവദിയ്ക്കരുതെന്ന് വി. നാരായണ സ്വാമി, സ്പീക്കറോട് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരാകരിക്കപ്പെട്ടതോടെയാണ് നാരായണ സ്വാമിയും എംഎൽഎമാരും സഭ വിട്ടിറങ്ങി, ഗവർണർക്ക് രാജിക്കത്ത് നൽകിയത്.

ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ ചതിയിലൂടെ അട്ടിമറിച്ച, പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്ന് നാരായണ സ്വാമി പറഞ്ഞു. രാജി സംബന്ധിച്ച കാര്യത്തിൽ ഗവർണർ തമിഴിസൈ സൗന്ദർ രാജൻ ഉടൻ തീരുമാനമെടുക്കും. പ്രതിപക്ഷത്തെ എൻ ആർ കോൺഗ്രസ് - എ.ഡി.എം.കെ-ബി.ജെ.പി സഖ്യം സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി സഭയിൽ നടത്തിയ പ്രസംഗത്തിൽ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷത്തിനെതിരെയും മുൻ ഗവർണർക്കെതിരെയും ഉന്നയിച്ചത്.

TAGS :

Next Story