അഡ്ലെയ്ഡ് ടെസ്റ്റ്; ഒസീസിനെ വെള്ളം കുടിപ്പിച്ച് ഇന്ത്യ
ഇന്ത്യക്ക് വേണ്ടി ആര്‍. അശ്വന്‍ മൂന്നും ഇശാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി

അഡ്ലെയ്ഡില്‍ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പതർച്ച പറ്റിയപ്പോൾ, ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്കെതിരെ ആസ്ത്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. ഒരറ്റത്ത് നിന്നും വിക്കറ്റുകൾ കൊഴിഞ്ഞ് വീണപ്പോഴും, 61 റണ്‍സുമായി പുറത്താവാതെ നിന്ന ട്രാവിസ് ഹെഡാണ് ഒസീസിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. മൂന്ന് വിക്കറ്റ് ശേഷിക്കെ ഓസീസ് ഇപ്പോഴും 59 റണ്‍സ് പിന്നിലാണ്. എട്ട് റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹെഡ്ഡിനൊപ്പം ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ആര്‍. അശ്വന്‍ മൂന്നും ഇശാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

ഇഷാന്ത് ശർമ തന്റെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തിൽ തന്നെ അരോൺ ഫിഞ്ചിന്റെ കുറ്റി തെറിപ്പിച്ച് മടക്കിയപ്പോൾ ഒസീസ് സ്കോർ പൂജ്യമായിരുന്നു. പിന്നീട് പന്തെറിയാനെത്തിയ അശ്വിൻ, ബൂംറ, മുരളി വിജയ് കൃത്യമായ ഇടവേളകളിൽ ഒസീസ് ബാറ്റ്സ്മാൻമാരെ പവലിയനിലേക്ക് തിരിച്ചയച്ചപ്പോൾ, ആതിഥേയർ പ്രതിരോധത്തലായി. ആദ്യ സഷനില്‍ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (0), മാര്‍കസ് ഹാരിസ് (26), ഉസ്മാന്‍ ഖവാജ (28), ഷോണ്‍ മാര്‍ഷ് (2) എന്നിവരെ മടക്കിയ ഇന്ത്യ, ചായയ്ക്ക് ശേഷം പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സ് (34), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (5), പാറ്റ് കമ്മിന്‍സ് (10) എന്നിവരെയും പവലിയനിലെത്തിച്ചു.

നേരത്തെ, ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 250 ൽ അവസാനിക്കുകയായരുന്നു. ചേതേശ്വർ പൂജാരുടെ സെഞ്ച്വറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മുന്‍ നിര ബാറ്റ്‌സ്മാന്മാരെ നേരത്തെ നഷ്ടപ്പെട്ടതോടെ ആറിന് 127 എന്ന അവസ്ഥയില്‍ നിന്നും ഉത്തരവാദിത്വത്തോടെ കളിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയ പൂജാര, ഇന്ത്യയെ ഭേദപ്പെട്ട സ്കോറില്‍ എത്തിക്കുകയായിരുന്നു. 245 പന്തുകള്‍ നേരിട്ട പൂജാര 123 റണ്‍സെടുത്തു പുറത്തായി. 16ാം ടെസ്റ്റ് സെഞ്ച്വറി നേടിയ പൂജാരയുടെ ആസ്ത്രലിയയിലെ കന്നി ശതകമാണിത്.
Adjust Story Font
16

