മൂന്നാം ദിനം മെല്‍ബണ്‍ വിക്കറ്റുകളുടെ പറുദീസയായി
ഇതില്‍ 10 ഓസീസ് വിക്കറ്റുകളും അഞ്ച് ഇന്ത്യന്‍ വിക്കറ്റുകളും ഉള്‍പ്പെടുന്നു

മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം വിക്കറ്റുകളുടെ പെരുമഴ. മൂന്നാം ദിനം മാത്രം പൊഴിഞ്ഞത് 15 വിക്കറ്റുകളാണ്. ഇതില്‍ 10 ഓസീസ് വിക്കറ്റുകളും അഞ്ച് ഇന്ത്യന്‍ വിക്കറ്റുകളും ഉള്‍പ്പെടുന്നു. വരും ദിവസങ്ങളില്‍ പിച്ചിന്‍റെ ഗതി പ്രവചിക്കാനാവാത്ത രീതിയിലാണ് കളിയുടെ പോക്ക്. ആദ്യ രണ്ട് ദിവസങ്ങള്‍ നന്നായി ബാറ്റ് ചെയ്ത ഇന്ത്യ 443 റണ്ണെടുത്തിരുന്നു. വിക്കറ്റ് നഷ്ടമാവാതെ എട്ട് റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ആസ്ട്രേലിയ ഇന്ന് 151 റണ്‍സിന് ഓസീസ് പുറത്തായതോടെ 292 റണ്‍സ് എന്ന വലിയ ലീഡാണ് ഇന്ത്യക്ക് ലഭിച്ചത്.
എന്നാല്‍ ഇന്ത്യന്‍ ബാറ്റിങ്ങിലും പിന്നീട് കണ്ടത് ഓസീസ് തകര്‍ച്ചയില്‍ നിന്നും വേറിട്ട ഒരു കാഴ്ച ആയിരുന്നില്ല. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 54 എന്ന നിലയിലാണ്. ഇന്ത്യക്ക് ഇതോടെ 346 റണ്‍സിന്‍റെ ലീഡുണ്ട്. 28 റണ്‍സെടുത്ത് മായങ്ക് അഗര്‍വാളും ആറ് റണ്‍സെടുത്ത് റിഷബ് പന്തുമാണ് ക്രീസില്‍. നായകന്‍ വിരാട് കോഹ്‍ലിയും പുജാരയും റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. അജിങ്ക്യ രഹാനെ ഒരു റണ്‍സും രോഹിത് ശര്‍മ്മ ആറ് റണ്‍സുമെടുത്ത് പുറത്തായി. പതിമൂന്ന് റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആറ് ഓവറില്‍ നിന്ന് 10 റണ്‍സ് വിട്ട് നല്‍കി നാല് വിക്കറ്റുകളെടുത്ത പാറ്റ് കുമ്മി ന്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിനെ താളം തെറ്റിച്ചത്. ഹേസല്‍വുഡ് ഒരു വിക്കറ്റ് വീഴ്ത്തി.
Adjust Story Font
16

