Quantcast

ആസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ്: അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി

നവംബര്‍ 27-ന് ആസ്‌ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം

MediaOne Logo

Web Desk

  • Updated:

    2021-09-01 15:55:32.0

Published:

1 Sep 2021 3:52 PM GMT

ആസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ്: അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി
X

ആസ്‌ട്രേലിയക്കെതിരെ നിശ്ചയിച്ച ഏക ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി നല്‍കി. അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 27-ന് ആസ്‌ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം. താലിബാന്‍ രാജ്യം കീഴടക്കിയതിന് ശേഷം നടക്കാന്‍പോകുന്ന അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ മത്സരമാണിത്. മത്സരം മുന്‍നിശ്ചയിച്ച പോലെ നന്നായി നടക്കുമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയയും വ്യക്തമാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി നല്ല ബന്ധമുണ്ടെന്നും ഈ മത്സരത്തിന് തൊട്ടുപിന്നാലെ അഫ്ഗാനിസ്താനടക്കം പങ്കെടുക്കുന്ന ട്വന്റി-20 ലോകകപ്പ് യുഎഇയില്‍ നടക്കാനുണ്ടെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ്‌ പറഞ്ഞു. സമീപകാലത്ത് മികച്ച നേട്ടമുണ്ടാക്കിയ അഫ്ഗാന്‍ ക്രിക്കറ്റ് ടീമില്‍ തങ്ങളുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story