Quantcast

പാകിസ്താനിൽ ഔദ്യോഗിക സന്ദർശനവുമായി ബി.സി.സി.ഐ സംഘം

പ്രസിഡന്‍റ് റോജർ ബിന്നി, വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല ഉൾപ്പെടെ പ്രമുഖർ സംഘത്തിലുണ്ട്

MediaOne Logo

Web Desk

  • Published:

    4 Sep 2023 11:08 AM GMT

BCCI team visits Pakistan for Asia Cup 2023, BCCI president Roger Binny, BCCI secretary Rajiv Shukla
X

വാഗാ അതിര്‍ത്തിയില്‍ റോജര്‍ ബിന്നിയുടെ നേതൃത്വത്തിലുള്ള ബി.സി.സി.ഐ സംഘം

ഇസ്‌ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്(ബി.സി.സി.ഐ) സംഘം പാകിസ്താനിൽ. വാഗാ അതിർത്തി വഴിയാണു സംഘം പാകിസ്താനിലെത്തിയത്. പ്രസിഡന്റ് റോജർ ബിന്നി, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഉൾപ്പെടെ പ്രമുഖരാണ് കൂട്ടത്തിലുള്ളത്.

ഏഷ്യാ കപ്പിന്റെ ഭാഗമായാണു സന്ദർശനമെന്ന് രാജീവ് ശുക്ല വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു. ഏഷ്യാ കപ്പ് നടക്കുകയാണ്. ശ്രീലങ്കയിലേക്കും ഞങ്ങൾ പോയിരുന്നു. ആതിഥേയരാജ്യമെന്ന നിലയിലാണ് പാകിസ്താനിലും പോകുന്നതെന്നും ശുക്ല പറഞ്ഞു. പാകിസ്താൻ അവരുട ഹോംഗ്രൗണ്ടിൽ കളിക്കുന്നതു കാണാനാണു പോകുന്നതെന്ന് റോജർ ബിന്നി പ്രതികരിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ലാഹോറിലും പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനാണ് ആതിഥേയരാജ്യമെങ്കിലും ഇന്ത്യയുടെ സമ്മർദത്തെ തുടർന്നാണ് ശ്രീലങ്കയിൽ കൂടി മത്സരം നടത്താൻ തീരുമാനമായത്. പാകിസ്താനിലേക്ക് ഇന്ത്യൻ ടീമിനെ അയയ്ക്കില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. നാല് മത്സരങ്ങൾ പാകിസ്താനിലും ബാക്കി ഒൻപതു മത്സരങ്ങൾ ശ്രീലങ്കയിലുമാണു നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം നടക്കുന്നത് ശ്രീലങ്കയിലാണ്.

2008ൽ ഏഷ്യാ കപ്പിനായാണ് അവസാനമായി ഇന്ത്യൻ ടീം പാകിസ്താനിൽ പോകുന്നത്. അതേസമയം, ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്താൻ പാകിസ്താൻ ഭരണകൂടം ദേശീയ ക്രിക്കറ്റ് ടീമിന് അനുമതി നൽകിയിട്ടുണ്ട്.

Summary: BCCI's Roger Binny, Rajiv Shukla crosses Attari-Wagah border to visit Pakistan for Asia Cup 2023

TAGS :

Next Story