Quantcast

സഹീർ ഖാന്റെ റെസ്‌റ്റോറന്റ് അടങ്ങുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം

അഗ്നിബാധയിൽ പൂനെയിലെ ലുല്ലാ നഗർ ചൗക്കിലുള്ള മാർവൽ വിസ്തയുടെ മുകൾനില പൂർണമായും കത്തിനശിച്ചു

MediaOne Logo

Web Desk

  • Published:

    1 Nov 2022 7:49 AM GMT

സഹീർ ഖാന്റെ റെസ്‌റ്റോറന്റ് അടങ്ങുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം
X

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാന്റെ റെസ്റ്റോറന്റ് അടങ്ങിയ കെട്ടിടത്തിൽ വൻ തീപിടിത്തം. പൂനെയിലെ ലുല്ലാ നഗർ ചൗക്കിലുള്ള മാർവൽ വിസ്തയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകൾനില പൂർണമായും കത്തിനശിച്ചതായാണ് റിപ്പോർട്ട്.

ഇന്നു രാവിലെ 8.45ഓടെയാണ് ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. നിലവിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

കെട്ടിടത്തിന്റെ താഴേനിലയിലാണ് സഹീർ ഖാന്‍സ് ഡൈന്‍ ഫൈന്‍ എന്ന പേരില്‍ മുന്‍ ഇന്ത്യന്‍ പേസറുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. തീപിടിത്തത്തിൽ മറ്റു നിലകളിൽ നാശനഷ്ടങ്ങളോ കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ആളപായവും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Summary: A massive fire broke out on the top floor of the Marvel vista building, where former cricketer Zaheer Khan's restaurant is situated, in Maharashtra's Pune

TAGS :

Next Story