Quantcast

''അന്ന് ദ്രാവിഡിന്റെ നല്ല ചീത്ത കേട്ടു''; ധോണി ഫിനിഷറായത് അങ്ങനെയെന്ന് വീരേന്ദർ സെവാഗ്

''ആദ്യം സ്വന്തം ഓപണിങ് സ്ഥാനം എനിക്ക് വേണ്ടി മാറിത്തന്നു. പിന്നീട് മൂന്നാം നമ്പർ ധോണിക്കും നൽകി. അന്ന് ഗാംഗുലി അതു ചെയ്തിരുന്നില്ലെങ്കിൽ ധോണി അത്രയും വലിയൊരു താരമാകുമായിരുന്നില്ല...'' സെവാഗ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    26 Nov 2021 6:44 AM GMT

അന്ന് ദ്രാവിഡിന്റെ നല്ല ചീത്ത കേട്ടു; ധോണി ഫിനിഷറായത് അങ്ങനെയെന്ന് വീരേന്ദർ സെവാഗ്
X

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫിനിഷറാണ് മുൻ നായകൻ കൂടിയായ മഹേന്ദ്ര സിങ് ധോണി. എന്നാൽ, ധോണി എങ്ങനെയാണ് ഇത്രയും മികച്ചൊരു ഫിനിഷറായതെന്ന് വെളിപ്പെടുത്തുകയാണ് മുൻ ദേശീയ താരം വീരേന്ദർ സെവാഗ്. നിലവിൽ ഇന്ത്യൻ പരിശീലകൻ കൂടിയായ രാഹുൽ ദ്രാവിഡിന് ധോണിയുടെ മാറ്റത്തിൽ വലിയ പങ്കുണ്ടെന്ന് പറയുന്നു സെവാഗ്.

ദ്രാവിഡിന് കീഴിലാണ് ധോണിക്ക് ഫിനിഷറുടെ റോൾ ലഭിച്ചത്. ഒരിക്കൽ മോശം ഷോട്ട് കളിച്ച് പുറത്തായപ്പോൾ ദ്രാവിഡ് ധോണിയെ നന്നായി ശകാരിച്ചു. ആ സംഭവമാണ് ധോണിയെ മാറ്റിയതെന്നാണ് ഞാൻ കരുതുന്നത്. 2006-07 കാലഘട്ടത്തിലാണ് ധോണി മാറുന്നതും കളി ജയിപ്പിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കാൻ തുടങ്ങുന്നതുമെല്ലാം-സെവാഗിനെ ഉദ്ധരിച്ച് ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്തു.

തുടർച്ചയായി 16 വിജയങ്ങളെന്ന റെക്കോർഡ് ടീം സ്വന്തമാക്കിയ മത്സരത്തിൽ യുവരാജുമായി അവിശ്വസനീയമായ കൂട്ടുകെട്ടാണ് ധോണി പടുത്തുയർത്തിയതെന്നും സെവാഗ് അനുസ്മരിച്ചു. മുൻ ഇന്ത്യൻ നായകൻ കൂടിയായ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ധോണിക്കു വേണ്ടി സ്വന്തം സ്ഥാനം വരെ മാറിക്കൊടുത്തിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

''വമ്പനടിക്കാരെ വച്ച് നമ്മൾ പരീക്ഷണങ്ങൾ നടത്തുന്ന സമയമായിരുന്നു അത്(2005). ധോണിക്ക് മൂന്നാം നമ്പറിൽ ഒരു മൂന്നുനാല് അവസരങ്ങൾ നൽകാൻ അന്ന് ദാദ(ഗാംഗുലി) പദ്ധതിയിട്ടു. വിജയിച്ചാൽ അങ്ങനെ തുടരാം. ഇല്ലെങ്കിൽ മറ്റാരെയെങ്കിലും പരീക്ഷിക്കാം. അപൂർവം നായകന്മാരേ അതു ചെയ്യൂ. അദ്ദേഹം ആദ്യം സ്വന്തം ഓപണിങ് സ്ഥാനം എനിക്ക് വേണ്ടി മാറിത്തന്നു. പിന്നീട് മൂന്നാം നമ്പർ ധോണിക്കും നൽകി. അന്ന് ഗാംഗുലി അതു ചെയ്തിരുന്നില്ലെങ്കിൽ ധോണി അത്രയും വലിയൊരു താരമാകുമായിരുന്നില്ല...'' സെവാഗ് കൂട്ടിച്ചേർത്തു.

Summary: ''He was given the finisher's role under (Rahul) Dravid, who once scolded him for getting out after playing a bad shot. I think that incident changed him" Virender Sehwag on MS Dhoni's transformation as the best finisher of Team India

TAGS :

Next Story