Quantcast

മിന്നൽ അർഷ്ദീപ്; പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 160 വിജയലക്ഷ്യം

നാലാം വിക്കറ്റിൽ ഒന്നിച്ച ഷാൻ മസൂദും ഇഫ്തികാർ അഹ്മദുമാണ് കൂട്ടത്തകർച്ചയിൽനിന്ന് പാകിസ്താനെ കരകയറ്റിയത്

MediaOne Logo

Web Desk

  • Updated:

    2022-10-23 10:12:04.0

Published:

23 Oct 2022 10:06 AM GMT

മിന്നൽ അർഷ്ദീപ്; പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 160 വിജയലക്ഷ്യം
X

മെൽബൺ: 'സൂപ്പർ 12'ലെ സൂപ്പർ പോരാട്ടത്തിൽ പാകിസ്താന് മികച്ച സ്‌കോർ. ടി20 ലോകകപ്പിലെ അയൽക്കാരുടെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 160 റൺസ് വിജയലക്ഷ്യം. പവർപ്ലേയിൽ അർഷ്ദീപ് നൽകിയ മികച്ച തുടക്കം മുതലെടുക്കാൻ ഇന്ത്യൻ ബൗളർമാർക്കായില്ല. മെൽബണിലെ വലിയ ഗ്രൗണ്ടിൽ കൂറ്റൻ സ്‌കോറിൽനിന്ന് പാകിസ്താനെ നിയന്ത്രിക്കാനായെങ്കിലും

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനെ ബൗളിങ്ങിനയയ്ക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ തുടക്കം. പവർപ്ലേയിൽ പാക് ഓപണർമാരെ ഇന്ത്യൻ ബൗളർമാർ തിരിച്ചയച്ചു. നായകൻ ബാബർ അസമാണ് ആദ്യം വീണത്. അർഷ്ദീപിനെ മനോഹരമായ സ്വിങ് ബൗളിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി ഗോൾഡൻ ഡക്കായി ബാബർ പുറത്ത്. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് റിസ്‌വാനെയും മടക്കിയയച്ചു.

നാലാം വിക്കറ്റിൽ ഒന്നിച്ച ഷാൻ മസൂദും ഇഫ്തികാർ അഹ്മദുമാണ് കൂട്ടത്തകർച്ചയിൽനിന്ന് പാകിസ്താനെ കരകയറ്റിയത്. കരുതലോടെ തുടങ്ങിയ ഇരുവരും മോശം പന്തുകളെ ആക്രമിച്ച് സ്‌കോർവേഗം കൂട്ടുകയായിരുന്നു. ഇരുവരും അർധസെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തിയതിനു പിന്നാലെ ഇഫ്തികാർ അർധസെഞ്ച്വറിയും പിന്നിട്ടു.

13-ാം ഓവറിൽ മുഹമ്മദ് ഷമിയെ തിരിച്ചുവിളിച്ച് രോഹിത് നടത്തിയ ബൗളിങ് മാറ്റമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഷമിയുടെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങി അർധസെഞ്ച്വറിക്കു പിന്നാലെ ഇഫ്തികാർ മടങ്ങഇ. 34 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറും സഹിതം 51 റൺസാണ് ഇഫ്തികാർ അടിച്ചെടുത്തത്.

ഇഫ്തികാർ പോയതോടെ മറുവശത്ത് വന്നവരെല്ലാം ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. വമ്പനടിക്കാരായ ഷാദാബ് ഖാൻ(അഞ്ച്), ഹൈദർ അലി(രണ്ട്), മുഹമ്മദ് നവാസ്(ഒൻപത്), ആസിഫ് അലി(രണ്ട്) എന്നിവരെല്ലാം രണ്ടക്കം കടക്കാതെ മടങ്ങി. ഒടുവിൽ വാലറ്റത്തിൽ ഷഹിൻ ഷാ അഫ്രീദി നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ടീമിനെ പൊരുതിനോക്കാവുന്ന സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ ഒരു വീതം സിക്‌സും ഫോറും അടിച്ച് എട്ടു പന്തിൽ 16 റൺസ് നേടിയാണ് അഫ്രീദി മടങ്ങിയത്. 42 പന്തിൽ അഞ്ച് ഫോറിന്റെ അകമ്പടിയോടെ 52 റൺസുമായി ഷാൻ മസൂദ് പുറത്താകാതെ നിന്നു.

പാകിസ്താന്റെ മൂന്ന് മുൻനിര ബാറ്റർമാരെ തിരിച്ചയച്ച അർഷ്ദീപ് സിങ്ങാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. ഹർദിക് പാണ്ഡ്യയും മൂന്നു വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് ഷമിക്കും ഭുവനേശ്വർ കുമാറിനും ഓരോ വീതം വിക്കറ്റും ലഭിച്ചു.

Summary: Ind vs Pak Updates, T20 World Cup 2022: Masood, Iftikhar's Fifties Help Pakistan Post Challenging 159/8

TAGS :

Next Story