Quantcast

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം മാറ്റിവച്ചു

നിരന്തരമുള്ള മത്സരങ്ങളുടെയും കോവിഡ് നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ വർഷം അവസാനത്തിൽ ന്യൂസിലൻഡിൽ നടക്കേണ്ട ഏകദിന പരമ്പര അടുത്ത വർഷത്തേക്ക് നീട്ടിയത്

MediaOne Logo

Web Desk

  • Published:

    16 Sep 2021 1:35 PM GMT

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം മാറ്റിവച്ചു
X

ഈ വർഷം അവസാനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം മാറ്റിവച്ചു. നിരന്തരമുള്ള മത്സരങ്ങളുടെയും കോവിഡ് നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. ന്യൂസിലൻഡ് ക്രിക്കറ്റ് വക്താവ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഈ വർഷം അവസാനത്തിലാണ് ന്യൂസിലൻഡുമായുള്ള ഏകദിന പരമ്പര നിശ്ചയിച്ചിരുന്നത്. വേൾഡ് സൂപ്പർ ലീഗിന്റെ ഭാഗമായുള്ള മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയായിരുന്നു ഇത്. എന്നാൽ, മൂന്നു മത്സരങ്ങൾക്കു വേണ്ടി ഇന്ത്യൻ താരങ്ങൾക്ക് 14 ദിവസമാണ് ന്യൂസിലൻഡിൽ ക്വാറന്റൈനിലിരിക്കേണ്ടിവരിക. ശ്രീലങ്ക, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് ശേഷം ഐപിഎല്ലും ടി20 ലോകകപ്പുമെല്ലാം ബയോബബിളിലാണ് താരങ്ങള്‍ കഴിയുന്നത്. ഇതിനു പുറമെ വെറും മൂന്നു മത്സരങ്ങൾക്കു വേണ്ടി രണ്ട് ആഴ്ചയോളം ക്വാറന്റൈനിലിരിക്കേണ്ടി വരുന്നത് താരങ്ങൾക്ക് കൂടുതൽ മാനസിക പ്രയാസത്തിനടക്കം ഇടയാക്കുമെന്നു മുന്‍കൂട്ടിക്കണ്ടാണ് പരമ്പര അടുത്ത വർഷത്തേക്ക് മാറ്റിയതെന്നാണ് സൂചന.

പുതുതായി ഐസിസി ആരംഭിച്ച അന്താരാഷ്ട്ര ഏകദിന ലീഗാണ് ഐസിസി വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗ്. 2020 ജനുവരി മുതല്‍ 2023 മാര്‍ച്ച് വരെയാണ് ലീഗ് കാലയളവ്. 2023ലെ ഏകദിന ലോകകപ്പിന്‍റെ യോഗ്യതാ മത്സരങ്ങളായാണ് ലീഗിലെ കളികള്‍ പരിഗണിക്കപ്പെടുക.

അതേസമയം, ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ടെസ്റ്റ് പരമ്പരകൾ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ന്യൂസിലഡൻഡ് ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. നവംബറിൽ ന്യൂസിലൻഡിന്റെ ഇന്ത്യൻ പര്യടനത്തിന്റെ കാര്യത്തിലും മാറ്റമില്ല. രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് ന്യൂസിലൻഡ് ഇന്ത്യയുമായി കളിക്കുക.

TAGS :

Next Story