Quantcast

രോഹിത് 'ബ്ലാസ്റ്റ്'... ഇന്ത്യയ്ക്ക് ഗംഭീര തുടക്കം

ടി20 ശൈലിയിൽ ഫോറും സിക്സറുമായി തകര്‍ത്തടിക്കുകയാണ് ഇന്ത്യൻ നായകന്‍

MediaOne Logo

Web Desk

  • Updated:

    2023-11-05 09:02:33.0

Published:

5 Nov 2023 8:58 AM GMT

India vs South Africa Live Score, World Cup 2023, CWC23, Rohit Sharma, Malayalam Cricket News
X

രോഹിത് ശര്‍മ ബാറ്റിങ്ങിനിടെ

കൊൽക്കത്ത: ടേബിൾ ടോപ്പർമാരുടെ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ ടി20 ശൈലിയിലാണ് ഇന്ത്യൻ ഓപണർമാരുടെ തുടക്കം. അഞ്ച് ഓവർ പിന്നിടുമ്പോൾ വിക്കറ്റൊന്നും നഷ്ടമാകാതെ 61 എന്ന നിലയിലാണ് ടീം ഇന്ത്യ. 40 റൺസുമായി രോഹിത് ശർമയും 12 റൺസുമായി ശുഭ്മൻ ഗില്ലും പുറത്താകാതെ നിൽക്കുന്നു.

സെമി ഫൈനൽ ഉറപ്പിച്ചെങ്കിലും വിജയ കോമ്പിനേഷൻ മാറ്റാതെയാണ് ഇന്ത്യ ഇന്നും ഇറങ്ങിയത്. ടോസ് ലഭിച്ച നായകൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ സംഘത്തിൽ ഏക മാറ്റമാണുള്ളത്. ജെറാൾഡ് ക്വൂറ്റ്‌സിക്കു പകരം തബ്രീസ് ഷംസി അന്തിമ ഇലവനിൽ തിരിച്ചെത്തി.

Summary: India vs South Africa Live Score, World Cup 2023

TAGS :

Next Story