Quantcast

തനിയാവര്‍ത്തനം; കേപ്ടൗണിലും ഇന്ത്യക്ക് ഏഴ് വിക്കറ്റ് തോല്‍വി... ദക്ഷിണാഫ്രിക്കക്ക് പരമ്പര

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു.

MediaOne Logo

Web Desk

  • Updated:

    2022-01-14 14:19:55.0

Published:

14 Jan 2022 12:12 PM GMT

തനിയാവര്‍ത്തനം; കേപ്ടൗണിലും ഇന്ത്യക്ക് ഏഴ് വിക്കറ്റ് തോല്‍വി... ദക്ഷിണാഫ്രിക്കക്ക് പരമ്പര
X

ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയത്തിന് ഇന്ത്യന്‍ ടീം ഇനിയുമേറെ കാത്തിരിക്കണം. കേപ്ടൌണ്‍ ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. രണ്ടാം ടെസ്റ്റിലെ വിധി തന്നെയായിരുന്നു ഇന്ത്യയെ അവസാന ടെസ്റ്റിലും തേടിയെത്തിയത്. വെല്ലുവിളി ഉയര്‍ത്താതെ തന്നെ ടീം ഇന്ത്യ കീഴടങ്ങി. ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയ ഇന്ത്യ കേപ്ടൗണിലും പരാജയ പരമ്പര ആവര്‍ത്തിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.

നേരത്തെ നാലാം ദിവസം തുടക്കത്തിൽ തന്നെ മുൻനിര ബാറ്റ്‌സ്മാൻമാരെ പുറത്താക്കി കളി തിരിച്ചുപിടിക്കാമെന്ന ഇന്ത്യൻ മോഹങ്ങൾ തകർക്കുകയായിരുന്നു ഇന്ന് പീറ്റേഴ്‌സനു റസി വാൻ ഡെർ ഡസ്സനും ചേർന്ന്. പീറ്റേഴ്‌സൺ ഏകദിന ശൈലിയിലാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. 113 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത് ടീമിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ച ശേഷമാണ് പീറ്റേഴ്സണ്‍ മടങ്ങിയത്. 41 റണ്‍സുമായി റാസ്സി വാന്‍ഡെര്‍ ദസ്സനും 32 റണ്‍സുമായി ടെംബ ബവുമയും ദക്ഷിണാഫ്രിക്കക്കായി പുറത്താകാതെ നിന്നു. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (16), നായകന്‍ ഡീന്‍ എള്‍ഗാര്‍ (30) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.

മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗാറിനെ മൂന്നാംദിനം തിരിച്ചയക്കാൻ കഴിഞ്ഞുവെന്ന ആശ്വാസം മാത്രമാണ് ഇന്ന് ഇന്ത്യയ്ക്കുണ്ടായത്. എന്നാൽ, ഇന്ന് ഒരു ഘട്ടത്തിലും ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് വെല്ലുവിളിയുയർത്താൻ ഇന്ത്യൻ ബൗളർമാർക്കായില്ല. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

TAGS :

Next Story