Quantcast

പൊരുതിവീണ് അഫ്ഗാൻ; പ്രോട്ടിയാസിന് അഞ്ചു വിക്കറ്റ് ജയം

അസ്മതുല്ല(97*)യുടെ ഒറ്റയാൾ പോരാട്ടമാണ് അഫ്ഗാനെ പൊരുതിനോക്കാവുന്ന സ്‌കോറിലെത്തിച്ചത്

MediaOne Logo

Web Desk

  • Published:

    10 Nov 2023 4:41 PM GMT

South Africa vs Afghanistan, World Cup 2023,  CWC, Rassie van der Dussen, Malayalam cricket news
X

അഹ്മദാബാദ്: അഫ്ഗാനിസ്താനെതിരെ വിയർത്തുജയിച്ച് കരുത്തരായ ദക്ഷിണാഫ്രിക്ക. അഞ്ചു വിക്കറ്റിനാണ് പ്രോട്ടിയാസ് വിജയം. അർധസെഞ്ച്വറിയുമായി റസി വാൻ ഡെർ ഡസ്സനാണ്(76*) ടീമിനെ വിജയതീരത്തെത്തിച്ചത്. 15 പന്ത് ബാക്കിനിൽക്കെയാണ് അഫ്ഗാനിസ്താൻ ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം തെംബാ ബാവുമയുടെ സംഘം മറികടന്നത്.

അഹ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടി അഫ്ഗാൻ നായകൻ ഹഷ്മതുല്ല ഷാഹിദി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം പക്ഷെ ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിനു മുൻപിൽ പാളുന്ന കാഴ്ചയാണു കണ്ടത്. ഇടവേളകളിൽ മുൻനിര ബാറ്റർമാരെല്ലാം കൂടാരം കയറിക്കൊണ്ടിരുന്നു. ഒടുവിൽ അസ്മതുല്ല ഒമർസായിയുടെ ഒറ്റയാൾ പോരാട്ടമാണ് അഫ്ഗാനെ പൊരുതിനോക്കാവുന്ന സ്‌കോറിലെത്തിച്ചത്.

97 റൺസുമായി പുറത്താകാതെ നിന്നു അസ്മതുല്ല. 107 പന്ത് നേരിട്ട് മൂന്ന് സിക്‌സറും ഏഴ് ഫോറും സഹിതമായിരുന്നു താരത്തിന്റെ അവിസ്മരണീയ പോരാട്ടം. ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ നാലു വിക്കറ്റുമായി ജെറാൾഡ് കൂറ്റ്‌സിയാണു തിളങ്ങഇയത്. എൻഗിഡിക്കും കേശവ് മഹാരാജിനും രണ്ടു വീതവും ആൻഡിലെ ഫെഹ്ലൂക്വായോയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.

മറുപടി ബാറ്റിങ്ങിൽ ബാവുമ 23 റൺസിനു പുറത്തായെങ്കിലും ക്വിന്റൻ ഡി കോക്കും റസി വാൻ ഡർ ഡസ്സനും ചേർന്ന് ടീമിനെ വിജയത്തിലേക്കു നയിച്ചു. ഡി കോക്ക് 41 റൺസുമായി പുറത്തായ ശേഷം ഇടവേളകളിൽ മൂന്ന് വിക്കറ്റ് വീണെങ്കിലും ഡസ്സൻ ഉത്തരവാദിത്തം വെടിപ്പായി പൂർത്തിയാക്കി. 95 പന്ത് നേരിട്ട് ആറ് ഫോറും ഒരു സിക്‌സറും ഉൾപ്പെടെ 76 റൺസുമായി താരം പുറത്താകാതെ നിന്നു.

Summary: South Africa vs Afghanistan highlights, World Cup 2023

TAGS :

Next Story