Quantcast

സഞ്ജു പുറത്തുതന്നെ; കിഷൻ വിക്കറ്റ് കാക്കും, മുകേഷിന് അരങ്ങേറ്റം

ടോസ് ലഭിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Published:

    27 July 2023 1:28 PM GMT

IND vs WI, West Indies vs India 1st ODI Updates, IND vs WI Live Score, Sanju Samson
X

ബ്രിഡ്ജ്ടൗൺ: ഇന്ത്യ-വെസ്റ്റിൻഡീസ് ആദ്യ ഏകദിനത്തിനുള്ള ഇലവന്‍ പ്രഖ്യാപിച്ചു. ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും സഞ്ജു സാംസണിനെ പുറത്തിരുത്തി ഇഷൻ കിഷനെ വിക്കറ്റ് കീപ്പിങ് ഏൽപിച്ചിരിക്കുകയാണ് രോഹിത് ശർമ. മുഹമ്മദ് സിറാജിന്റെ അഭാവത്തിൽ പേസർ മുകേഷ് കുമാറിന് അരങ്ങേറ്റ മത്സരമാണിന്ന്. ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലുള്ള കെൻസിങ്ടൺ ഓവലിൽ ഏഴു മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

ടോസ് ലഭിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുത്തു. ഏകദിനത്തിലെ മോശം ഫോമിന്റെ പേരിൽ പഴികേട്ടിരുന്ന സൂര്യകുമാർ യാദവിന് വീണ്ടും അവസരം ലഭിച്ച ഇലവനിൽ മുകേഷിനു പുറമെ ഉമ്രാൻ മാലിക്, ഷർദുൽ താക്കൂർ എന്നിവരാണ് ഇന്ത്യൻ പേസ് ആക്രമണം നയിക്കുക. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും നാലാം പേസറായി ടീമിലുണ്ട്. കുൽദീപ് യാദവും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുമാണ് സ്പിന്നർമാരായുള്ളത്.

ഇന്ത്യൻ ഇലവൻ: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ഇഷൻ കിഷൻ, ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഷർദുൽ താക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.

വെസ്റ്റിൻഡീസ് ഇലവൻ: ഷായ് ഹോപ്പ്(ക്യാപ്റ്റൻ), കൈൽ മയേഴ്‌സ്, ബ്രാൻഡൻ കിങ്, അലിക് അതനാസ്, ഷിമ്രോൻ ഹെറ്റ്‌മെയർ, റൊവ്മൻ പവൽ, റൊമാരിയോ ഷെഫേഡ്, യാനിക് കറിയ, ഡൊമിനിക് ഡ്രേക്‌സ്, ജെയ്ഡൻ സീൽസ്, ഗുഡകേഷ് മോട്ടി.

Summary: West Indies vs India 1st ODI Updates

TAGS :

Next Story