Quantcast

13കാരിയെ കൂട്ടബലാത്സം​ഗം ചെയ്തത് 30 പേ‍ർ; ഹോട്ടലുടമകളും മാനേജർമാരും പ്രതികൾ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഓട്ടോ റിക്ഷാ തൊഴിലാളി കുട്ടിയെ ഹോട്ടലുടമയ്ക്ക് വിൽക്കുകയായിരുന്നു

MediaOne Logo
13കാരിയെ കൂട്ടബലാത്സം​ഗം ചെയ്തത് 30 പേ‍ർ; ഹോട്ടലുടമകളും മാനേജർമാരും പ്രതികൾ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
X

ജയ്പൂർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 13 വയസുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി. അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം പേരാണ് പീഡിപ്പിച്ചത്. വിവിധ ഹോട്ടലുകളിലായി ലൈംഗിക അതിക്രമങ്ങൾ നടന്നതായാണ് പൊലീസ് കണ്ടെത്തൽ. കേസിൽ ഇതുവരെ എട്ടുപ്രതികളെ അറസ്റ്റ് ചെയ്തു.

പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഒരു റിക്ഷാത്തൊഴിലാളി കുട്ടിയുമായി അടുപ്പം സ്ഥാപിച്ച് ഹോട്ടലുടമയ്ക്ക് വിൽക്കുകയായിരുന്നു. ശ്രീ ​ഗം​ഗാന​ഗറിലെ വിവിധ ഹോട്ടലുടമകളും മാനേജർമാരും ഉൾപ്പെടെ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഹോട്ടലുടമകളും മാനേജർമാരും അറസ്റ്റിലായിട്ടുണ്ട്. കഠിനമായ വേദന അനുഭവപ്പെടുമ്പോഴൊക്കെ തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി.

ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമല്ലായിരുന്നിട്ടും നൂറ്റമ്പതിലധികം അനധികൃത ഹോട്ടലുകളാണ് ശ്രീ ഗംഗാനഗറിൽ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന ആവശ്യവും ശക്തമായി. റിക്ഷാ തൊഴിലാളിയും ഹോട്ടൽ ഉടമകളും ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് കരൺപൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ രൂപീന്ദർ സിം കുന്നർ ആവശ്യപ്പെട്ടു.

കേസിൽ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ, ഇരയ്ക്ക് നീതി ഉറപ്പാക്കാനായി ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ പ്രതിപക്ഷം പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

TAGS :

Next Story