Quantcast

ചേലക്കരയിലെ യുവാവിൻ്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

മരണകാരണം തലയിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിരുന്നു

MediaOne Logo

Web Desk

  • Published:

    27 April 2026 9:56 PM IST

Death of young man in Chelakkara is murder; brother arrested
X

തൃശൂര്‍: ചേലക്കര പുലാക്കോട് സ്വദേശി അന്‍സാറിന്റെ (27) മരണം കൊലപാതകം. സംഭവത്തില്‍ സഹോദരന്‍ പുലാക്കോട് പുളിക്കല്‍ വീട്ടില്‍ അന്‍വറിനെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് അന്‍സാറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം തലയിലേറ്റ ആഴത്തിലുള്ള മുറിവാണെന്നു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിരുന്നു. അസ്വാഭാവിക മരണത്തിന് ചേലക്കര പൊലീസ് കേസെടുത്തിരുന്നു.

വീടിനുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് അന്‍സാറിന്റെ സഹോദരന്‍ അന്‍വറിനെ അറസ്റ്റ് ചെയ്തത്.

TAGS :

Next Story