Quantcast

ആൺ സുഹൃത്തിന്റെ സഹായത്തോടെ യുവതി ഭർത്താവിനെ ഇഡ്ഡലിയിൽ വിഷം കലർത്തികൊന്നു

ഈ മാസം 16ന് നടന്ന കൊലപാതകത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു

MediaOne Logo

Web Desk

  • Published:

    25 Oct 2026 12:56 PM IST

ആൺ സുഹൃത്തിന്റെ സഹായത്തോടെ യുവതി ഭർത്താവിനെ ഇഡ്ഡലിയിൽ വിഷം കലർത്തികൊന്നു
X

രാമപ്രസാദ്, പവിത്ര, സുനിൽ

ബംഗളൂരു: ഹുൻസൂരിൽ ഭർത്താവിനെ ഇഡ്ഡലിയിൽ വിഷം കലർത്തി നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ. മൈസൂരു ജില്ലയിൽ ഹുൻസൂരിലെ വിനോബ കോളനിയിൽ താമസിക്കുന്ന രാമ പ്രസാദ് (35) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ പവിത്ര (30), സുഹൃത്ത് സുനിൽ (30) എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 16ന് നടന്ന സംഭവം സംബന്ധിച്ച് അന്വേഷിച്ച് വരികയായിരുന്നു. രാത്രി ഭർത്താവിന് തൈര് വിളമ്പിയെന്നും പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ അദ്ദേഹം പ്രതികരിക്കുന്നില്ലെന്നുമായിരുന്നു പവിത്ര പൊലീസിനോട് പറഞ്ഞത്. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രാമപ്രസാദിന്റെ സഹോദരൻ ചന്ദ്രഹാസ് സഹോദരന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതിനൽകി.

ഹുൻസൂർ റൂറൽ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കശ്യപ് നടത്തിയ അന്വേഷണത്തിൽ പവിത്രയും സുനിലും തമ്മിൽ ബന്ധമുണ്ടെന്ന് മനസ്സിലായി.പ്രാഥമിക പരിശോധനയിൽ രാമപ്രസാദിന്റെ ശരീരത്തിൽ കൊലപാതകത്തിന്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് സൂചന ലഭിച്ചത്.

പ്രഭാതഭക്ഷണം തയ്യാറാക്കി ഭർത്താവിന് വിഷം കലർത്തിയുണ്ടാക്കിയ ഇഡ്ഡലി നൽകിയതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ പവിത്ര സമ്മതിച്ചു. ഭക്ഷണം കഴിച്ചതിനു ശേഷം രാമ പ്രസാദ് ഗുരുതരാവസ്ഥയിലായി. പിന്നീട് രാത്രി പവിത്ര സുനിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരുവരും ചേർന്ന് സുനിലിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായും വെളിപ്പെടുത്തി.

TAGS :

Next Story