നാലാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത 65 കാരന് ഇരട്ട ജീവപര്യന്തം വിധിച്ച് പോക്സോ കോടതി
പോത്താനിക്കാട് അൽഫോൺസ നഗർ തോട്ടുങ്കരയിൽ അവറാച്ചൻ എന്ന ഏബ്രഹാമിനെയാണ് ശിക്ഷിച്ചത്

മൂവാറ്റുപുഴ : ഒമ്പതുകാരിയെ ബലാത്സംഗം ചെയ്യുകയു മൂന്നു വർഷത്തോളം ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തയാൾക്ക് ഇരട്ട ജീവപര്യന്തവും 80000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി.
പോത്താനിക്കാട് അൽഫോൺസ നഗർ തോട്ടുങ്കരയിൽ അവറാച്ചൻ എന്ന ഏബ്രഹാമിനെ (65) ആണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ‍്ജി ജി. മഹേഷ് ഇരട്ട ജീവിപര്യന്തം ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 15 വർഷം കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
2018 മുതൽ നാലാം ക്ലാസിൽ പഠിക്കുകയായിരുന്ന വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യുകയും തുടച്ചയായി മൂന്നു വർഷക്കാലം ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന കേസിൽ പോത്താനിക്കാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.
ഇൻസ്പെക്ടർ കെ. ഉണ്ണിക്കൃഷൺ, വനിത സിവിൽ പൊലീസ് ഓഫിസർമാരായ വി.എം. സൈനബ, ടി.കെ. സൽമ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി.
Adjust Story Font
16

