ഇന്‍സ്റ്റാഗ്രാം സൗഹൃദം നിരസിച്ചു; അമ്മയുടെയും മകളുടെയും നൂറിലധികം നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍, എട്ടോളം വ്യാജ അക്കൗണ്ടുകൾ
ഗൂഗിളിലെ വിവിധ വെബ്‌സൈറ്റുകൾ വഴി നഗ്നചിത്രങ്ങളും വീഡിയോകളും നിർമിക്കുകയുമായിരുന്നു

- Published:
29 May 2026 10:46 AM IST

ന്യൂഡൽഹി: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പെണ്‍കുട്ടിയുടെയും അമ്മയുടെയും നഗ്ന ചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ 27 കാരന്‍ അറസ്റ്റില്‍. സോഷ്യൽ മീഡിയയിൽ മതപരമായ വിഡിയോകള്‍ ചെയ്യുന്ന സുമിത് നേംചന്ദ് ശർമ്മയെയാണ് അഹമ്മദാബാദ് പൊലീസ് ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്. സൗഹൃദ അഭ്യർഥന സ്വീകരിക്കാത്തതിനാണ് ഇയാൾ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചത്.
ഗുജറാത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് പരാതി നൽകിയത്. യുവതിയെ ഇയാൾ ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെടുകയും, ആത്മീയ കാര്യങ്ങൾ സംസാരിച്ച് സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുകയുമായിരുന്നു. ഇയാളുമായി സൗഹൃദം സ്ഥാപിക്കാൻ പെൺകുട്ടി വിസമ്മതിച്ചു. ഇതോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് യുവതിയുടെയും അമ്മയുടെയും ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയും, ഗൂഗിളിലെ വിവിധ വെബ്‌സൈറ്റുകൾ വഴി നഗ്നചിത്രങ്ങളും വീഡിയോകളും നിർമിക്കുകയുമായിരുന്നു.
യുവതിയുടെ പേരിൽ മൂന്ന് വ്യാജ ഇൻസ്റ്റാഗ്രാം ഐഡികളും ഒരു വ്യാജ യൂട്യൂബ് ചാനലും ഉണ്ടാക്കി ഇയാൾ അശ്ലീല ചിത്രങ്ങൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തു. പ്രതിയുടെ ഫോണിൽ ഇത്തരത്തിലുള്ള എട്ടോളം വ്യാജ അക്കൗണ്ടുകളും 100 ലധികം ദൃശ്യങ്ങള്ളും കണ്ടെത്തി. ഡൽഹിയിലെ കർത്താർ നഗർ പ്രദേശത്തുനിന്ന് സുമിത് ശർമ്മയെ പിടിയിലായത്.
Adjust Story Font
16
