ഡല്‍ഹിയില്‍ അഞ്ച് കോടിയുടെ മയില്‍പീലികള്‍ കസ്റ്റംസ് പിടിച്ചു
ചൈനയിലേക്ക് കടത്താനിരുന്ന മയില്‍പീലികളാണ് കസ്റ്റംസ് പിടിച്ചത്.

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 21 ലക്ഷം മയില്‍പീലികള്‍ ഡല്‍ഹിയില്‍ പിടിച്ചു. ഡല്‍ഹി തുഗ്ലക്കാബാദിലാണ് വന്‍ മയില്‍പീലി വേട്ട നടന്നത്. ചൈനയിലേക്ക് കടത്താനിരുന്ന മയില്‍പീലികളാണ് കസ്റ്റംസ് പിടിച്ചത്.
പി.വി.സി പൈപ്പ് എന്ന് തെറ്റിധരിപ്പിച്ചാണ് 2,565 കിലോ ഭാരം വരുന്ന മയില്‍പീലികള്‍ അടങ്ങുന്ന പെട്ടികള്‍ കടത്താന്‍ ശ്രമിച്ചത്. അഞ്ചേക്കാല്‍ കോടി രൂപ മൂല്യമുള്ള പീലികളാണ് പിടിച്ചെടുത്തത്.
ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയുടെ പേരിലാണ് ചരക്ക് എത്തിയത്. മരുന്ന് നിര്‍മ്മാണത്തിന് വേണ്ടിയാണ് മയില്‍പീലികള്‍ കടത്തുന്നതെന്നാണ് സൂചന. കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു
Next Story
Adjust Story Font
16

