Quantcast

'ഇതെന്റെ അവസാനത്തേതാണ്‌'; ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ട് ടിക് ടോക് താരം ആത്മഹത്യ ചെയ്തു

18 വയസ്സുള്ള താരത്തെ ദശലക്ഷക്കണക്കിന് പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പിന്തുടരുന്നത്

MediaOne Logo

  • Published:

    12 Feb 2021 5:33 PM IST

ഇതെന്റെ അവസാനത്തേതാണ്‌; ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ട് ടിക് ടോക് താരം ആത്മഹത്യ ചെയ്തു
X

ലൂസിയാന: യുഎസിലെ പ്രമുഖ ടിക് ടോക് താരം ഡസ്ഹരിയ ക്വിന്റ് നോയ്‌സ് ആത്മഹത്യ ചെയ്തു. ഇത് തന്റെ അവസാന പോസ്റ്റാണ് എന്ന് ഇൻസ്റ്റഗ്രാം വീഡിയോ വഴി അറിയിച്ച ശേഷമാണ് ഇവർ ആത്മഹത്യ ചെയ്തത്. ഫെബ്രുവരി എട്ടിനായിരുന്നു മരണം. 18 വയസ്സുള്ള താരത്തെ ദശലക്ഷക്കണക്കിന് പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പിന്തുടരുന്നത്.

'ഞാൻ എല്ലാവരെയും ശല്യപ്പെടുത്തുന്നുണ്ട് എന്ന് അറിയാം. ഇതെന്റെ അവസാന കുറിപ്പാണ്' - എന്നാണ് വീഡിയോ പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ നോയ്‌സ് എഴുതിയത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പിതാവ് റഹീം അല്ലയാണ് മരണവാർത്ത പുറംലോകത്തെ അറിയിച്ചത്. 'എന്റെ മകൾക്കുള്ള പിന്തുണയ്ക്കും സ്‌നേഹത്തിനും നിങ്ങളെ നന്ദിയറിയിക്കുന്നു. ദൗർഭാഗ്യകരമെന്നു പറയട്ടെ, അവൾ ഇന്ന് നമുക്കൊപ്പമില്ല. കൂടുതൽ മികച്ച സ്ഥലത്തേക്കു യാത്രയായി' - എന്നാണ് റഹീം എഴുതിയത്.

'അവൾ എന്നോട് കൂടുതൽ സംസാരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. സമ്മർദത്തെ കുറിച്ചും ആത്മഹത്യാ ചിന്തയെ കുറിച്ചും അറിഞ്ഞിരുന്നെങ്കിൽ അത് പരിഹരിക്കാമായിരുന്നു. അവൾ എന്റെ ഏറ്റവും ചെറിയ, അടുത്ത സുഹൃത്തായിരുന്നു. എന്റെ കുട്ടിയെ ഖബറടക്കാൻ ഞാൻ ഒരിക്കലും സജ്ജനായിരുന്നില്ല' - അദ്ദേഹമെഴുതി.

ടിക് ടോകിൽ 1.5 ദശലക്ഷം പേരാണ് നോയ്‌സിനെ പിന്തുടരുന്നത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഇവർക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്. ആരാധകർക്കിടയിൽ 'ഡീ' എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. Bxbygirlldee എന്നാണ് ഇവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിന്റെ പേര്.

(ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

TAGS :
Next Story