ബട്ട്ലാ ഹൗസ് ഏറ്റുമുട്ടല്‍ കേസിലെ പ്രതി ആരിസ് ഖാന് വധശിക്ഷ
ഡല്‍ഹി സാകേത് അഡീഷണൽ സെഷൻസ് ജഡ്ജ് സന്ദീപ് യാദവാണ് വിധി പുറപ്പെടുവിച്ചത്

ബട്ലാ ഹൗസ് ഏറ്റുമുട്ടല്‍ കേസിലെ പ്രതി ആരിസ് ഖാന് വധശിക്ഷ. ഏറ്റുമുട്ടലിനിടയിൽ മോഹൻ ചന്ദ് ശർമ്മ എന്ന പൊലീസ് ഓഫീസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് വിധി.
അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് നിരീക്ഷിച്ച ഡല്‍ഹി സാകേത് അഡീഷണൽ സെഷൻസ് ജഡ്ജ് സന്ദീപ് യാദവാണ് വിധി പുറപ്പെടുവിച്ചത്. 2008ലാണ് ഡല്‍ഹിയിലെ ബട്ലാ ഹൗസില്‍ ഏറ്റുമുട്ടലുണ്ടായത്.
ഉത്തർ പ്രദേശിലെ അഅസംഗഡ് സ്വദേശിയായ ആരിസ് ഖാനെ 2018 ഫെബ്രുവരിയിലാണ് ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച ആരിസ് ഖാൻ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയിരുന്നു. 2008 ൽ ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നടന്ന സ്ഫോടന പരമ്പരയുടെ സൂത്രധാരനും ആരിസാണെന്ന് പൊലീസ് പറയുന്നു.
നിയമ പാലകനായ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമായ ഒന്നാണെന്നും പൊലീസ് പറഞ്ഞു. വധശിക്ഷക്ക് അർഹമായ കേസാണ് ഇതെന്ന് പോലീസിന് വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എ.ടി അൻസാരി വാദിച്ചു. പ്രതി മുൻകൂട്ടി ചെയ്ത കൃത്യമല്ലെന്നും വധശിക്ഷ നൽകരുതെന്നും ആരിസ് ഖാന് വേണ്ടി ഹാജരായ അഡ്വ. എം.എസ്. ഖാൻ അഭ്യർത്ഥിച്ചു.
ആരിസ് ഖാനും സുഹൃത്തുക്കളും പോലീസിന് നേരെ വെടിയുതിർക്കുകയും പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്തതായി മാർച്ച് എട്ടിന് കോടതി കണ്ടെത്തിയിരുന്നു. 2008ലാണ് ഡല്‍ഹിയിലെ ബട്ലാ ഹൗസില്‍ കേസിനാസ്‌ബദമായ സംഭവം നടന്നത്. വിവിധയിടങ്ങളിൽ നടന്ന സ്ഫോടന പരമ്പരകളിൽ 165 പേരാണ് കൊല്ലപ്പെട്ടത്.
Adjust Story Font
16

