Quantcast

അഭിഭാഷകൻ മഹ്‌മൂദ്‌ പ്രാചയുടെ ഓഫീസിൽ വീണ്ടും പൊലീസ് റെയ്ഡ്

നൂറോളം പൊലീസുകാർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്

MediaOne Logo

  • Published:

    9 March 2021 6:20 PM IST

അഭിഭാഷകൻ മഹ്‌മൂദ്‌ പ്രാചയുടെ ഓഫീസിൽ വീണ്ടും പൊലീസ് റെയ്ഡ്
X

അഭിഭാഷകൻ മഹ്‌മൂദ്‌ പ്രാചയുടെ വീട്ടിൽ വീണ്ടും ഡൽഹി പൊലീസ് പരിശോധന. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ആണ് ചൊവ്വാഴ്ച മഹ്‌മൂദ്‌ പ്രാചയുടെ വീട്ടിൽ പരിശോധന നടത്തിയത്. കഴിഞ്ഞ വർഷം വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിചേർക്കപ്പെട്ട നിരവധി പേരുടെ അഭിഭാഷകനാണ് ഇദ്ദേഹം. കഴിഞ്ഞ വർഷം ഡിസംബറിലും അദ്ദേഹത്തിന്റെ വസതിയിൽ ഡൽഹി പൊലീസ് പരിശോധന നടത്തിയിരുന്നു.

താനും തന്റെ സഹപ്രവർത്തകരും ഓഫീസിൽ ഇല്ലാത്തപ്പോഴാണ് റെയ്ഡ് നടന്നതെന്ന് മഹ്‌മൂദ്‌ പ്രാച പറഞ്ഞു. " ഞങ്ങളുടെ ഓഫീസ് പൂട്ടിക്കിടക്കുകയായിരുന്നു. ഞാൻ അവിടെ ഉണ്ടാകില്ലെന്ന് അവർക്കറിയാമായിരുന്നു. സ്പെഷ്യൽ സെല്ലിന്റെ തന്നെ, ഒരേ ആൾ അന്വേഷണ ഉദ്യോഗസ്ഥനായ കേസിൽ ക്രോസ് വിസ്താരം നടത്തുകയായിരുന്നു ഞാൻ."- അദ്ദേഹം പറഞ്ഞു. "അതുകൊണ്ട് തന്നെ ഞാനവിടെ ഉണ്ടാകില്ലെന്ന് അവർക്കറിയാമായിരുന്നു. ഞാൻ അവിടെ ഇല്ലാത്ത ഒരു ദിവസം തന്നെയാണ് അവർ തെരഞ്ഞെടുത്തത്."

നൂറോളം പൊലീസുകാർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയതെന്ന് പ്രാചയുടെ ഓഫീസിലെ ജീവനക്കാരൻ സ്ക്രോളിനോട് പറഞ്ഞു. ഉച്ചക്ക് പന്ത്രണ്ടരയോടെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story