ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ഭാരതീയ കിസാൻ യൂണിയൻ

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ഭാരതീയ കിസാൻ യൂണിയൻ. നന്ദിഗ്രാമിലെ വോട്ടർമാരോടായിരുന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായതിന്റെ അഭ്യർത്ഥന. വിളകൾക്ക് ഇനി താങ്ങുവില ലഭിക്കില്ലെന്നും രാജ്യം കൊള്ളയടിക്കുന്ന ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്നും പറയാൻ സംയുക്ത കിസാൻ മോർച്ച പ്രതിനിധികൾ നന്ദിഗ്രാമിൽ പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രം നടപ്പാക്കിയ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച കൊൽക്കത്തയിൽ മഹാപഞ്ചായത്തും സംഘടിപ്പിച്ചു. തുടർന്നാണ് നന്ദിഗ്രാം യാത്ര പ്രഖ്യാപിച്ചത്.
Next Story
Adjust Story Font
16

