Quantcast

നടന്‍ കമല്‍ഹാസന് നേരെ ആക്രമണം

കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം

MediaOne Logo

  • Published:

    15 March 2021 6:42 AM IST

നടന്‍ കമല്‍ഹാസന് നേരെ ആക്രമണം
X

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം.

കമല്‍ഹാസന്‍റെ കാറിന്‍റെ ചില്ല് അക്രമികള്‍ തകര്‍ത്തു. കമലിനെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിലായിരുന്ന ഇയാളെ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകർ മർദ്ദിച്ചതിനെ തുടർന്ന് പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നു. കമല്‍ഹാസന് പരിക്കുകളൊന്നും ഇല്ലെന്ന് അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

TAGS :

Next Story