Quantcast

ടി.ആര്‍.പി തട്ടിപ്പ്: ടിവി ചാനലുകളില്‍ നിന്ന് 32 കോടിയുടെ ആസ്തി പിടിച്ചെടുത്ത് ഇ.ഡി

ടെലിവിഷന്‍ റേറ്റിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ മൂന്ന് ചാനലുകളില്‍ നിന്ന് 32 കോടിയുടെ മൂല്യമുളള സ്വത്തുക്കള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്.

MediaOne Logo

  • Updated:

    2021-03-18 07:25:02.0

Published:

18 March 2021 1:05 PM IST

ടി.ആര്‍.പി തട്ടിപ്പ്: ടിവി ചാനലുകളില്‍ നിന്ന് 32 കോടിയുടെ ആസ്തി പിടിച്ചെടുത്ത് ഇ.ഡി
X

ടെലിവിഷന്‍ റേറ്റിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ മൂന്ന് ചാനലുകളില്‍ നിന്ന് 32 കോടിയുടെ മൂല്യമുള്ള സ്വത്തുക്കള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. ഫക്ത് മറാത്തി, ബോക്‌സ് സിനിമ, മഹാ മൂവി ചാനല്‍ എന്നീ ചാനലുകളില്‍ നിന്നാണ് സ്വത്തുക്കള്‍ പിടിച്ചെടുത്തത്. മുംബൈ, ഇന്ദോര്‍, ഡല്‍ഹി, ഗുഡ്ഗാവ് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവയാണ് ചാനലുകള്‍. ബാങ്ക് നിക്ഷേപങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

കേസില്‍ അടുത്തയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിക്കും. കുറ്റപത്രത്തില്‍ കേസുമായി ബന്ധപ്പെട്ട മറ്റു ടിവി ചാനലുകളുടെ പേരുകളും പരാമര്‍ശിക്കുമെന്നാണ് അറിയുന്നത്. ടി.ആര്‍.പി തട്ടിപ്പിലൂടെ മൂന്ന് ചാനലുകള്‍ 46 കോടിയുടെ പരസ്യവരുമാനം നേടിയെന്നാണ് ഇഡി ആരോപിക്കുന്നത്. ഇതില്‍ ബോക്‌സ് സിനിമയും മഹാമൂവിയുമാണ് തട്ടിപ്പിലൂടെ 25 ശതമാനം റേറ്റിങ് നേടിയത്.

ബാരോമീറ്റര്‍ സ്ഥാപിച്ച അഞ്ച് വീടുകളെ കേന്ദ്രീകരിച്ചായിരുന്നു ഈ ചാനലുകളുടെ തട്ടിപ്പെന്നും ഇഡി ആരോപിക്കുന്നു. ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് എടുത്ത കേസ് പഠിച്ചാണ് ഈ ചാനലുകള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എടുത്തിരിക്കുന്നത്. ചാനലുകള്‍ 46.77 കോടിക്ക് സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

TAGS :

Next Story