Quantcast

18 മുതൽ 30 വയസുവരെ പ്രായമുള്ളവർക്ക് പ്രതിവർഷം 12000 രൂപ; മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷിക്കുന്ന തീയതിയുടെ മുൻഗണനാക്രമത്തിലാണ് സ്‌കോളർഷിപ്പ്‌ അനുവദിക്കുക

MediaOne Logo
18 മുതൽ 30 വയസുവരെ പ്രായമുള്ളവർക്ക് പ്രതിവർഷം 12000 രൂപ; മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
X

തിരുവനന്തപുരം: നൈപുണ്യ പരിശീലനം നടത്തുന്നവരും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരുമായ കേരളത്തിലെ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സഹായധനം ലഭിക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

18 മുതൽ 30 വയസുവരെയുള്ളവർക്കാണ് അപേക്ഷിക്കാനുള്ള അർ​ഹത. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. നൈപുണ്യ വികസന പരിശീലനത്തില്‍ പങ്കെടുക്കുന്നവരോ, യുപിഎസ്സി, കേരള പിഎസ്സി, സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമസേന, ബാങ്ക് റെയില്‍വേ മറ്റ് കേന്ദ്ര/സംസ്ഥാന പൊതുമേഖല റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന മത്സര പരീക്ഷകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം.

‘പ്രജ്വല’ എന്ന പദ്ധതിയുടെ നടത്തിപ്പ്‌ ചുമതല എംപ്ലോയ്‌മെന്റ്‌ ഡയറക്ടർക്കാണ്‌. അപേക്ഷിക്കുന്ന തീയതിയുടെ മുൻഗണനാക്രമത്തിലാണ് സ്‌കോളർഷിപ്പ്‌ അനുവദിക്കുക. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സ്‌കോളർഷിപ്പുള്ളവർക്ക്‌ ആനുകൂല്യം ലഭിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് eemployment.kerala.gov.in, ഫോണ്‍: 04868 272262.

TAGS :

Next Story