പത്താംക്ലാസ് മുതല്‍ യോഗ്യത, ഒഴിവുകള്‍ മൂവായിരത്തിലേറെ; വിവിധ കേന്ദ്ര വകുപ്പുകളിലേക്ക് അവസരം
ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ അനുവാദമുണ്ട്

- Updated:
2026-04-26 10:48:39.0

ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ (SSC) വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലായി ഫേസ് 14 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലായി മൂവായിരത്തിലധികം ഒഴിവുകളുണ്ട്. ഒഴിവുകള്‍ നിലവില്‍ താല്‍ക്കാലികമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
യോഗ്യത: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ബിരുദം എന്നിങ്ങനെ ഓരോ പോസ്റ്റിനും വ്യത്യസ്ത യോഗ്യതകള്‍ നിശ്ചയിച്ചിട്ടുണ്ട്. തസ്തികകള്‍ക്കനുസരിച്ച് പ്രായപരിധിയില്‍ മാറ്റമുണ്ടാകും. നിയമപരമായ വയസ്സിളവും ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ ഓരോ തസ്തികയ്ക്കും പ്രത്യേകമായി അപേക്ഷിച്ച് ഫീസ് അടക്കണം.
ഒബ്ജക്റ്റീവ് ടൈപ്പ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ജൂണിലായിരിക്കും പരീക്ഷ. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. അപേക്ഷാഫീസ്: 100 രൂപ. സ്ത്രീകള്‍, എസ്സി/എസ്ടി, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസ് വേണ്ട. അപേക്ഷിക്കേണ്ട അവസാന തീയ്യതി: മേയ് 04. https://ssc.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ടോള്‍ഫ്രീ നമ്പര്‍: 18003093063.
Adjust Story Font
16
