'കൂടുതൽ സമയം പഠിച്ചാൽ മികച്ച മാർക്ക് ലഭിക്കില്ല, ഞാൻ ചെയ്തത് ഇക്കാര്യങ്ങളാണ്': പ്ലസ് ടു പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഭവ്യ
ഭവ്യയുടെ പരീക്ഷാ തയാറെടുപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായി

- Updated:
2026-05-24 14:40:42.0

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചതോടെ കുട്ടികളുടെ ഭാവി സംബന്ധിച്ച ചർച്ചകളാണ് ചുറ്റിലും. ഉന്നത വിജയം നേടിയ കുട്ടികളുടെ അനുഭവങ്ങളും അവരുടെ വിജയ തന്ത്രവും തിരയുകയാണ് പല രക്ഷിതാക്കളും. ഇത്തരത്തിൽ വാട്സാപ്പ് ഗ്രൂപ്പുകളിലും കോച്ചിങ് സെന്ററുകളിലും സോഷ്യൽ മീഡിയ ഫീഡുകളിലും നിറയുന്ന ഒരു പേരാണ് ഭവ്യ രഞ്ജൻ്റേത്.
റാഞ്ചിയിലെ ഓക്സ്ഫോർഡ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയായ ഭവ്യ 500-ൽ 499 മാർക്ക് നേടിക്കൊണ്ടാണ് 99.8 ശതമാനത്തോടെ ഹ്യുമാനിറ്റീസ് സ്ട്രീമിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പഠനത്തോടുള്ള ഭവ്യയുടെ സമീപനമാണ് യഥാർത്ഥത്തിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
പഠിക്കുന്ന സമയത്തേക്കാൾ ഉത്പാദനക്ഷമതയ്ക്കാണ് (productivity) പ്രാധാന്യമെന്ന് ഭവ്യ പറയുന്നു. കൂടുതൽ സമയം പഠിച്ചാൽ മികച്ച മാർക്ക് ലഭിക്കുമെന്ന ചിന്താഗതിയെ ഭവ്യ ചോദ്യം ചെയ്യുകയായിരുന്നു. മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു ദേശീയ തലത്തിലെ ടോപ്പർ ആകുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും വിദ്യാർഥിനി പറയുന്നു.
"ഞാൻ നല്ല മാർക്ക് പ്രതീക്ഷിച്ചിരുന്നു, പക്ഷേ ദേശീയ തലത്തിൽ ഇത്രയും ഉയർന്ന സ്കോർ നേടുമെന്ന് ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല," ഭവ്യ പറഞ്ഞു.
മറ്റ് വിദ്യാർLകളെപ്പോലെ പരീക്ഷാസമയത്ത് എനിക്കും ആശങ്കകൾ ഉണ്ടായിരുന്നു, പക്ഷേ ഫലത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നതിന് പകരം തന്റെ നൂറു ശതമാനവും നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അമിതമായ പഠനത്തേക്കാൾ പ്രധാനം സ്ഥിരതയാണെന്നും അവർ കൂട്ടിചേർത്തു. വിവരങ്ങൾ കാണാതെ പഠിക്കുന്നത് ഒന്നിനും ഒരു പരിഹാരമല്ല. ആശയങ്ങൾ വ്യക്തമായി മനസിലാക്കുന്നതും വർഷം മുഴുവൻ കൃത്യമായ അച്ചടക്കം പാലിക്കുന്നതുമാണ് യഥാർത്ഥ മാറ്റം ഉണ്ടാക്കുന്നത്. പഠനകാലത്ത് നിരാശപ്പെടുത്തുന്ന ചിന്തകൾ തന്നെയും ബാധിച്ചിരുന്നു. എന്നാൽ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാൻ ബോധപൂർവ്വം ശ്രമിച്ചു. വിവരങ്ങൾ യാന്ത്രികമായി മനസ്ഥമാക്കുന്നതിനേക്കാൾ ആശയങ്ങൾ മനസിലാക്കുന്നതിനാണ് ഭവ്യ കൂടുതൽ പ്രാധാന്യം നൽകിയത്.
ഭവ്യയുടെ പരീക്ഷാ തയ്യാറെടുപ്പുകളിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു, ഇതാണ് ഇപ്പോൾ ഓൺലൈനിൽ വിദ്യാർഥികൾ പ്രധാനമായും ചർച്ച ചെയ്യുന്നത്. സാങ്കേതികവിദ്യയിൽ നിന്ന് പൂർണമായും ഒഴിഞ്ഞുമാറുന്നതിന് പകരം, സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ അവൾ ആപ്പ് ടൈമറുകൾ ഉപയോഗിച്ചു. പരീക്ഷാ സമയത്ത് സോഷ്യൽ മീഡിയ ഉപയോഗം ദിവസം 15 മിനിറ്റായി പരിമിതപ്പെടുത്തിയിരുന്നു. സാധാരണ പഠനസമയത്ത് ഇത് പരമാവധി 30 മിനിറ്റാക്കി വെച്ചു.
തിരഞ്ഞെടുക്കുമ്പോൾ തന്നെ അവൾ തന്റെ ഭാവി ആസൂത്രണം ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പത്താം ക്ലാസ് പരീക്ഷയിൽ 96.8 ശതമാനം മാർക്ക് നേടിയ ശേഷം അവൾ ബോധപൂർവ്വം ഹ്യുമാനിറ്റീസ് (Humanities) തിരഞ്ഞെടുക്കുകയായിരുന്നു. ഭാവിയിൽ യുപിഎസ്‌സി (UPSC) സിവിൽ സർവീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആഗ്രഹിക്കുന്നതിനാലാണിത്. ചരിത്രവും (history) പൊളിറ്റിക്കൽ സയൻസുമാണ് ഭവ്യയുടെ പ്രിയപ്പെട്ട വിഷയങ്ങൾ. നിലവിൽ ഡൽഹി യൂണിവേഴ്സിറ്റിയിലേക്കുള്ള പ്രവേശന പരീക്ഷകൾക്കായി തയാറെടുക്കുകയാണ്.
വ്യവസായിയായ രാജീവ് രഞ്ജന്റെയും പ്രൈമറി സ്കൂൾ അധ്യാപികയായ ബിക്കി ഗാന്ധിയുടെയും മകളാണ് ഭവ്യ. മകളുടെ കരിയർ തിരഞ്ഞെടുപ്പുകളിലോ പഠനശാഖ തിരഞ്ഞെടുക്കുന്നതിലോ കുടുംബം ഒരിക്കലും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് ഭവ്യയുടെ അമ്മ പറഞ്ഞു. മകളെ ഒരു പ്രത്യേക സ്ട്രീമിലേക്കോ കരിയറിലേക്കോ നിർബന്ധിച്ചിട്ടില്ല. തുടക്കം മുതൽ തന്നെ അവൾക്ക് തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു, ഒപ്പം അവൾ സ്ഥിരമായി അച്ചടക്കം പാലിക്കുകയും ചെയ്തുവെന്നും അമ്മ പറഞ്ഞു.
* കൃത്യമായി ആവർത്തിച്ചു പഠിക്കുക (Revising consistently)
* ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കുക
* ആശയങ്ങൾ ശരിയായി മനസ്സിലാക്കുക
* സമ്മർദ്ദ ഘട്ടങ്ങളിൽ ശാന്തത പാലിക്കുക
* താല്പര്യം കുറയുമ്പോൾ പോലും എല്ലാ ദിവസവും പഠനത്തിനായി സമയം കണ്ടെത്തുക
Adjust Story Font
16
