വിദേശപഠനമാണോ ലക്ഷ്യം? മലേഷ്യൻ സർക്കാരിന്റെ വിദ്യാഭ്യാസ എക്സ്പോ 10-ന് തിരുവനന്തപുരത്ത്
മാധ്യമത്തിന്റെ ഇവന്റ് വീങായ മീഫ്രണ്ടിന്റെ പങ്കാളിത്സത്തിലാണ് എക്സ്പോ നടക്കുന്നത്.

തിരുവനന്തപുരം: വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി മലേഷ്യൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് സംഘടിപ്പിക്കുന്ന 'സ്റ്റഡി ഇൻ മലേഷ്യ' വിദ്യാഭ്യാസ എക്സ്പോ ജൂൺ 10ന് തിരുവനന്തപുരത്ത് നടക്കും. 'ഹോട്ടൽ വിവാന്ത'യിൽ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെയാണ് പരിപാടി നടക്കുക. മാധ്യമത്തിന്റെ ഇവന്റ് വീങായ മീഫ്രണ്ടിന്റെ പങ്കാളിത്സത്തിലാണ് എക്സ്പോ നടക്കുന്നത്.
പ്ലസ് ടു, ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എക്സ്പോയിൽ സൗജന്യമായി പങ്കെടുക്കാം. മലേഷ്യയിലെ വിവിധ യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും അഡ്മിഷൻ നടപടികളെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനും ഇതിലൂടെ സാധിക്കും. ഇൻഫർമേഷൻ ടെക്നോളജി (റോബോട്ടിക്സ് ആൻഡ് എ.ഐ), എക്കണോമിക്സ് ആൻഡ് മാനേജ്മെന്റ്, എഞ്ചിനീയറിംഗ്, അലൈഡ് ഹെൽത്ത് സയൻസ്, മെഡിസിൻ, ബിസിനസ്സ് ആൻഡ് മാനേജ്മെന്റ്, അക്കൗണ്ട്സ് ആൻഡ് ഫിനാൻസ്, ആർട്സ് ആൻഡ് സോഷ്യൽ സയൻസ് തുടങ്ങി നിരവധി കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും 89433 55553 എന്ന നമ്പറിലോ അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള ലിങ്ക് വഴിയോ ബന്ധപ്പെടാവുന്നതാണ്.
രജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSfIXfb4go2wwUJqjd8Y3uj_kvjrICwcY_8rIi_zUvECDW3kBA/വ്യൂഫോം
Adjust Story Font
16

