Quantcast

കലിക്ക് കലിപ്പ് കളക്ഷന്‍; മൂന്ന് ദിവസം കൊണ്ട് 5.89 കോടി

MediaOne Logo

admin

  • Published:

    15 Feb 2018 9:34 PM GMT

കലിക്ക് കലിപ്പ് കളക്ഷന്‍;  മൂന്ന് ദിവസം കൊണ്ട് 5.89 കോടി
X

കലിക്ക് കലിപ്പ് കളക്ഷന്‍; മൂന്ന് ദിവസം കൊണ്ട് 5.89 കോടി

മൂന്ന് ദിവസം കൊണ്ട് കളക്ഷനില്‍ റെക്കോഡിട്ടിരിക്കുകയാണ് ഈ സമീര്‍ താഹിര്‍ ചിത്രം

ശനിയാഴ്ച തിയറ്ററുകളിലെത്തിയ കലി മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. മൂന്ന് ദിവസം കൊണ്ട് കളക്ഷനില്‍ റെക്കോഡിട്ടിരിക്കുകയാണ് ഈ സമീര്‍ താഹിര്‍ ചിത്രം.

വെറും മൂന്ന് ദിവസം കൊണ്ട് കലി 5.89 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലും പുറത്തുമായി ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. ആദ്യ ദിവസം തന്നെ ചിത്രം രണ്ടരക്കോടി രൂപ നേടിയിരുന്നു.

ലോഹത്തിന്റെ റെക്കോഡ് തകര്‍ത്താണ് സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി ആദ്യ ദിവസം 2.34 കോടി രൂപ നേടിയത്. 2.19 കോടിയാണ് ലോഹത്തിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍. ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ കലി മികച്ചൊരു റൊമാന്റിക് ത്രില്ലര്‍ എന്ന അഭിപ്രായമാണ് സ്വന്തമാക്കിയിരിക്കുന്നത്. രാജേഷ് ഗോപിനാഥാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്ന കലി ദേഷ്യക്കാരനായ സിദ്ധാര്‍ത്ഥിന്റെ കഥയാണ്. സിദ്ധാര്‍ത്ഥിന്റെ ഭാര്യയായി എത്തിയത് സായി പല്ലവിയാണ് . സമീര്‍ താഹിര്‍ - ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രമാണ്. ഇരുവരും ഒന്നിച്ച നിലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയും മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു.

TAGS :

Next Story