Quantcast

22 വര്‍ഷത്തിന് ശേഷം കോളജ് അധ്യാപകനായി മമ്മൂട്ടി

MediaOne Logo

Sithara

  • Published:

    21 April 2018 2:11 PM GMT

22 വര്‍ഷത്തിന് ശേഷം കോളജ് അധ്യാപകനായി മമ്മൂട്ടി
X

22 വര്‍ഷത്തിന് ശേഷം കോളജ് അധ്യാപകനായി മമ്മൂട്ടി

പുലിമുരുകന് ശേഷം ഉദയ് കൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രം

22 വര്‍ഷത്തിന് ശേഷം കോളജ് അധ്യാപകനായി മമ്മൂട്ടി എത്തുന്നു. രാജാധിരാജ സംവിധാനം ചെയ്ത അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുക. സിനിമ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. പുലിമുരുകന് ശേഷം ഉദയ് കൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സ്‌നേഹമുള്ള സിംഹം, മഴയെത്തും മുമ്പേ എന്നീ സിനിമകളില്‍ കര്‍ക്കശക്കാരനായ കോളേജ് അധ്യാപകനായി മമ്മൂട്ടി എത്തിയിരുന്നു. എന്നാല്‍ ഈ ചിത്രം മുഴുനീള എന്റര്‍ടെയ്നറായിരിക്കും. മമ്മൂട്ടിയുടെ താരപരിവേഷവും ലുക്കും പരമാവധി ഉപയോഗപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് പറയുന്നു. രഞ്ജിത്, ശ്യാംധര്‍, ശരത് എന്നിവരുടെ ചിത്രങ്ങളാണ് മമ്മൂട്ടിക്ക് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

TAGS :

Next Story