പി വി സിന്ധുവിന്‍റെ ജീവിതം സിനിമയാകുന്നു

പി വി സിന്ധുവിന്‍റെ ജീവിതം സിനിമയാകുന്നു
സൈന നെഹ് വാളിന് പിന്നാലെ ഒളിമ്പിക്സ് മെഡല്‍ ജേതാവായ ബാഡ്മിന്‍റണ്‍ താരം പി വി സിന്ധുവിന്‍റെ ജീവിതവും സിനിമയാകുന്നു
സൈന നെഹ് വാളിന് പിന്നാലെ ഒളിമ്പിക്സ് മെഡല്‍ ജേതാവായ ബാഡ്മിന്‍റണ്‍ താരം പി വി സിന്ധുവിന്‍റെ ജീവിതവും സിനിമയാകുന്നു. ബോളിവുഡ് താരം സോനു സൂദാണ് ചിത്രം നിര്‍മ്മിക്കുന്നത്
ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സിന്ധുവിന്‍റെ ജീവിതം സിനിമയാക്കണമെന്ന മോഹം സോനു സൂദ് വെളിപ്പെടുത്തിയത്. സിന്ധു ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍ തന്നെ ഈ ആഗ്രഹം ഉണ്ടായിരുന്നതായും സോനു സൂദ് പറഞ്ഞു. ദിവസവും 50 കിലോമീറ്റര്‍ യാത്ര ചെയ്താണ് സിന്ധു ബാഡ്മിന്‍റണ്‍ പരിശീലനം നടത്തിയത്. സിന്ധുവിന്‍റെ അര്‍പ്പണബോധത്തെ കുറിച്ച് കേട്ടപ്പോള്‍ തന്നെ സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സിനിമക്ക് വേണ്ടി സിന്ധുവിന്‍റെ ജീവിതത്തെകുറിച്ച് പഠിച്ചുവരികയാണ്. സിന്ധുവെന്നാണ് ചിത്രത്തിന്‍റെ പേര്. എന്നാല്‍ ആരാണ് സിന്ധുവാകുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും സോനു സൂദ് വ്യക്തമാക്കി. തന്‍റെ ജീവിതം സിനിമയാക്കുന്നതില്‍ സിന്ധുവും സന്തോഷം പ്രകടിപ്പിച്ചു.
Adjust Story Font
16

