Quantcast

രാജമൌലി പ്രേക്ഷകരെ പറ്റിച്ചു, ബാഹുബലി 2 കാര്‍ട്ടൂണ്‍ സിനിമയെന്ന് കെആര്‍കെ

MediaOne Logo

Jaisy

  • Published:

    6 May 2018 12:27 PM IST

രാജമൌലി പ്രേക്ഷകരെ പറ്റിച്ചു, ബാഹുബലി 2 കാര്‍ട്ടൂണ്‍ സിനിമയെന്ന് കെആര്‍കെ
X

രാജമൌലി പ്രേക്ഷകരെ പറ്റിച്ചു, ബാഹുബലി 2 കാര്‍ട്ടൂണ്‍ സിനിമയെന്ന് കെആര്‍കെ

തന്റെ മൂന്ന് മണിക്കൂറും 3000 രൂപയും വെറുതെ കളഞ്ഞു

അങ്ങിനെയൊന്നും വായടക്കാന്‍ കെആര്‍കെയെ കിട്ടില്ല. മോഹന്‍ലാലിനെ വിട്ട് ഇപ്പോള്‍ ബാഹുബലിയെ പിടിച്ചിരിക്കുകയാണ് കെആര്‍കെ. ബാഹുബലി ദ കണ്‍ക്ലൂഷനെ അപ്പാടെ വിമര്‍ശിച്ചുകൊണ്ട് തന്റെ ട്വിറ്ററ്‍ പേജില്‍ ബാഹുബലി വിരുദ്ധ ട്വീറ്റുകള്‍ ഇടവിട്ട് കുറിച്ചുകൊണ്ടിരിക്കുകാണ് കെആര്‍കെ.

Each scene of #Bahubali2 is 100 of miles away from the reality. It's Without story, emotion n entertainment. It's just like a computer game.

— KRK (@kamaalrkhan) April 28, 2017

തന്റെ മൂന്ന് മണിക്കൂറും 3000 രൂപയും വെറുതെ കളഞ്ഞുവെന്നും ബാഹുബലിയുടെ രണ്ടാം ഭാഗം തന്നെ വളരെയധികം നിരാശപ്പെടുത്തിയെന്നും കെആര്‍കെ കുറിക്കുന്നു. ചിത്രത്തിന്റെ സംവിധായകനായ എസ്എസ് രാജമൌലിയെയും കെആര്‍കെ വെറുതെ വിട്ടില്ല. രാജമൌലി പ്രേക്ഷകരെ പറ്റിച്ചുവെന്നും കെആര്‍കെ പറയുന്നു. സോഷ്യല്‍ മീഡിയ പോലും വെളിപ്പെടുത്താത്ത ചിത്രത്തിന്റെ സീക്രട്ടും കെആര്‍കെ തന്റെ ട്വീറ്റിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ബോളിവുഡ് ചിത്രമായ മുഗള്‍ ഇസാമിന്റെ സംവിധായകന്‍ ബാഹുബലി 2 കണ്ടാല്‍ ഉടന്‍ തന്നെ രാജമൌലിയുടെ വീട്ടിലെത്തി അദ്ദേഹത്തെ വെടിവെച്ചു കൊല്ലുമെന്നാണ് മറ്റൊരു ട്വീറ്റ്. ബാഹുബലിയിലെ ഓരാ രംഗവും യാഥാര്‍ഥ്യത്തില്‍ നിന്നും 100 മൈല്‍ അകലെയാണ്. കാര്‍ട്ടൂണ്‍ സിനിമ പോലെയാണ് തനിക്ക് തോന്നിയത്. എന്നിങ്ങനെ പോകുന്നു കെആര്‍കെയുടെ ട്വീറ്റുകള്‍.

ബോളിവുഡ് നടനായ കെആര്‍കെ വിവാദങ്ങളുടെ സ്ഥിരം തോഴനാണ്. ബോളിവുഡ് താരങ്ങള്‍ക്കെതിരെ പ്രസ്താവന ഇറക്കുക എന്നതായിരുന്നു കെആര്‍കെയുടെ സ്ഥിരം ഹോബി. ഇതിനിടെയായിരുന്നു രണ്ടാം ഭാഗം എന്ന ബ്രഹ്മാണ്ട ചിത്രത്തില്‍ മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്നുവെന്ന വാര്‍ത്ത പ്രഖ്യാപിക്കുന്നത്. മോഹന്‍ലാല്‍ ഛോട്ടാഭീമിനെപ്പോലെ ആണെന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. ഇതിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നും സിനിമാക്കാരുടെ ഇടയില്‍ നിന്നും വന്‍പ്രതിഷേധം ഉയര്‍ന്നതോടെ കെആര്‍കെ മാപ്പ് പറയുകയും ചെയ്തു. ഈ വിവാദം കെട്ടടങ്ങുന്നതിന് മുന്‍പേ ആണ് തെന്നിന്ത്യന്‍ സിനിമയെ മൊത്തം അപമാനിക്കുന്ന രീതിയില്‍ ബാഹുബലിക്കെതിരെ തിരഞ്ഞിരിക്കുന്നത്.

TAGS :

Next Story