Quantcast

അറിവഴകന്റെ പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍

MediaOne Logo

Jaisy

  • Published:

    7 May 2018 12:41 AM IST

അറിവഴകന്റെ പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍
X

അറിവഴകന്റെ പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍

ചിത്രത്തിലെ മറ്റ് താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല

ഈറം, കുറ്റം 23 എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ അറിവഴകന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍‌ നായികയാകും. സ്ത്രീ കേന്ദ്രീകൃതമായ ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ കൂടിയാണ്. ചിത്രത്തെക്കുറിച്ച് മഞ്ജുവിനോട് സംസാരിച്ചതായി അറിവഴകന്‍ പറഞ്ഞു. ഇതൊരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. തന്റേടിയായ ഒരു സ്ത്രീയുടെ കഥ.നിരവധി ബോള്‍ഡാ നടികള്‍ നമ്മുടെ സിനിമയിലുണ്ടെങ്കിലും മഞ്ജു തന്നെയാണ് ഈ റോളിന് ഏറ്റവും യോജിക്കുന്നതെന്ന് തനിക്ക് തോന്നിയതായി സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിലെ മറ്റ് താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. തമന്‍ ആയിരിക്കും ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. കെറോഫ് സൈറാ ബാനുവാണ് മഞ്ജുവിന്റെതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമി, മോഹന്‍ലാലിന്റെ നായികയായി വില്ലന്‍, ഒടിയന്‍, ഇന്ദ്രജിത്തിനൊപ്പമുള്ള മോഹന്‍ലാല്‍, മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജ്ജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഉദാഹരണം സുജാത എന്നിവയാണ് മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍.

TAGS :

Next Story