ജയരാജിന്റെ 'വീരം' പ്രഥമ ബ്രിക്സ് ഫിലിം ഫെസ്റ്റിവലില്‍ ഉദ്‌ഘാടനചിത്രം

ജയരാജിന്റെ 'വീരം' പ്രഥമ ബ്രിക്സ് ഫിലിം ഫെസ്റ്റിവലില്‍ ഉദ്‌ഘാടനചിത്രം
നവരസങ്ങളുടെ പരമ്പരയില്‍ സ്നേഹം, ശാന്തം, കരുണം, അത്ഭുതം എന്നിവക്ക് ശേഷം അഞ്ചാമത്തെ ചിത്രമാണ് വീരം.

ജയരാജിന്റെ 'വീരം' പ്രഥമ ബ്രിക്സ് ഫിലിം ഫെസ്റ്റിവലില്‍ ഉദ്‌ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കും. സെപ്റ്റംബര്‍ 2 മുതല്‍ 6 വരെ ഡല്‍ഹിയിലെ സിരി ഫോര്‍ട്ടില്‍ വെച്ചാണ് ബ്രിക്സ് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നത്. വില്യം ഷേക്‌സ്‌പിയറിന്റെ വിഖ്യാത നോവല്‍ മാക്‌ബത്തിനെ മലയാളീകരിക്കുന്ന വീരത്തിൽ കുനാല്‍ കപൂറാണ് ചന്തു എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നവരസങ്ങളുടെ പരമ്പരയില്‍ സ്നേഹം, ശാന്തം, കരുണം, അത്ഭുതം എന്നിവക്ക് ശേഷം അഞ്ചാമത്തെ ചിത്രമാണ് വീരം.അതോടൊപ്പം വില്യം ഷേക്‌സ്‌പിയറിന്റെ നോവലുകളെ ആസ്പദമാക്കി ജയരാജ് തയ്യാറാക്കുന്ന മൂന്നാമത്തെ ചിത്രവുമാണ് വീരം.
ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ തയ്യാറാക്കുന്ന വീരം ഈ വര്‍ഷം അവസാനത്തോടെ തീയേറ്ററുകളിലെത്തും. തമിഴിലും തെലുങ്കിലും ചിത്രം ഡബ്ബ് ചെയ്‌തിറക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
Adjust Story Font
16

